Latest News

മുംബൈ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ പീഡിപ്പിച്ചതായി ആരോപിച്ച് മറ്റൊരു യുവതിയും

മുംബൈ: മുംബൈ കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ പീഡിപ്പിച്ചതായി ആരോപിച്ച് മറ്റൊരു യുവതിയും പരാതി നല്‍കി. കൂട്ടബലാത്സംഗം നടന്ന ശക്തി മില്‍ പരിസരത്ത് വെച്ചു തന്നെയാണ് തന്നെയും പീഡിപ്പിച്ചതെന്നും പ്രതികളില്‍ മൂന്നു പേര്‍ തന്നെ പീഡിപ്പിക്കാനുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.

കൂട്ടബലാത്സംഗത്തിനിരയായ മാധ്യമപ്രവര്‍ത്തകയായ യുവതിയെ ഭീഷണിപ്പെടുത്തിയതുപോലെ പ്രതികള്‍ പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച ശേഷം പരസ്യപ്പെടുത്തുമെന്ന് തന്നെയും ഭീഷണിപ്പെടുത്തിയിരുന്നതായും അതുകൊണ്ടാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും യുവതി പറയുന്നു. ബന്തൂപ് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. മുംബൈ കൂട്ടബലാത്സംഗം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തന്നെയായിരിക്കും ഈ കേസും അന്വേഷിക്കുക.

നേരത്തെ പ്രതികള്‍ അറസ്റ്റിലായ ഉടന്‍ തന്നെ ഇവര്‍ നേരത്തെയും ഇത്തരത്തില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യമായിട്ടാണ് ഒരാള്‍ നേരിട്ട് പരാതിയുമായി രംഗത്ത് എത്തുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Rape, Police, Case


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.