കണ്ണൂര്‍: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.സി ജോസഫ്. എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു കെ.സി ജോസഫ്.
ടേംസ് ഓഫ് റഫറന്‍സില്‍ പ്രതിപക്ഷം നല്‍കിയ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ അന്വേഷണത്തിന് വിധേയനാകാന്‍ മുഖ്യമന്ത്രി സന്നദ്ധത പ്രകടിപ്പിക്കേണ്ട സാഹചര്യം വരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. യുഡിഎഫ് യോഗത്തില്‍ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും പുറത്തുപറയാനാകില്ലെന്നായിരുന്നു കെ.സി ജോസഫിന്റെ പ്രതികരണം.
ഘടകകക്ഷി നേതാക്കളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍ തന്റെ ഓഫീസ് മാത്രമല്ല താനും അന്വേഷണത്തിന് വിധേയമാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായിട്ടായിരുന്നു വാര്‍ത്ത. എന്നാല്‍ ഘടകകക്ഷികളുമായ ബന്ധപ്പെട്ട ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രിയും തയാറായില്ല. അത് അവരോട് ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Politics, Ummamchandi, K.C. Joseph

No comments:
Post a Comment