Latest News

യാസിൻ ഭട്കലിന് എൻ.ഡി.എഫുമായി ബന്ധമെന്ന് എൻ.ഐ.എ

മുംബയ്: അറസ്റ്റിലായ ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപക നേതാവ് യാസിൻ ഭട്കലിന് എൻ.ഡി.എഫുമായി ബന്ധമെന്ന് എൻ.ഐ.എ വൃത്തങ്ങൾ വെളിപ്പെടുത്തി. ദക്ഷിണേന്ത്യയിൽ നടന്ന പല സ്ഫോടനങ്ങളുടേയും പിന്നിൽ പ്രവർത്തിച്ചത് യാസിൻ ഭട്കലാണെന്നാണ് എൻ.ഐ.എ ഒടുവിൽ നൽകുന്ന വിവരം. കണ്ണൂർ നാറാത്ത് എൻ.ഡി.എഫിന്റെ ആയുധപരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ഭട്കൽ ഒടുവിൽ ദക്ഷിണേന്ത്യയിലെത്തിയത്.

നാറാത്തെ പരിശീലന കേന്ദ്രത്തിൽ റെയ്ഡ് നടന്നപ്പോൾ ഒളിവിൽ പോയ മുഖ്യ സൂത്രധാരൻ കമറുദ്ദീന്റെ വീട്ടിൽ നിന്ന് പൊലീസ് പാസ്പോർട്ടുകളും ഫോണ്‍ നമ്പറുകളും പിടിച്ചെടുത്തിരുന്നു. ഇവയിൽ ചില നന്പരുകൾ ഭട്കലിന്റേതാണെന്നാണ് എൻ.ഐ.എ സ്ഥിരീകരിച്ചിരിക്കുന്നത്. മംഗലാപുരത്ത് എൻ.ഡി.എഫ് ആദ്യകാലത്ത് സംഘടിപ്പിച്ച ഫ്രീഡം റാലിയുടെ അണിയറ ശില്പിയും യാസിൻ ഭട്കലാണെന്നാണ് സംശയം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Yasin, NDF, NIA

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.