കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടു. പ്രവര്‍ത്തനത്തിലെ പോരായ്മയും നിര്‍ജീവാവസ്ഥയുമാണ് പിരിച്ചുവിടലിന് വഴിവെച്ചത്.
പകരം അഡ്‌ഹോക് കമ്മിറ്റി രൂപവല്‍ക്കരിച്ചു. റിട്ടേണിംഗ് ഓഫീസറായ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫസല്‍ വയനാട്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദ് കോഴിക്കോട്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് കമ്മിറ്റി പിരിച്ചു വിടാന്‍ തീരുമാനമായത്.
120 കൗണ്‍സിലര്‍മാരാണ് കാസര്‍കോട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയിലുള്ളത്. എന്നാല്‍ യോഗത്തില്‍ ആകെ 45 ഓളം പേരാണ് പങ്കെടുത്തത്. അതില്‍ 20 ല്‍ താഴെ പേര്‍ മാത്രമേ കൗണ്‍സിലര്‍മാരായുള്ളൂ. ബാക്കിയുള്ളവര്‍ പുറത്തു നിന്നുള്ളവരായിരുന്നു. ജില്ലാ ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടിയുടെയും പ്രസിഡണ്ട് ഷംസുദ്ദീന്‍ കിന്നിംഗാറിന്റെയും മണ്ഡലത്തിലുള്ളവരായിരുന്നു പങ്കെടുത്ത കൗണ്‍സിലര്‍മാരില്‍ കൂടുതല്‍ പേരും.
ക്വാറം തികയാത്തതിനാലും ജില്ലാ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലുമാണ് യോഗം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്. പകരം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂരിന്റെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.
റൗഫ് ബാവിക്കര, സഹീര്‍ ആസിഫ്, ജില്ലാ പ്രസിഡണ്ട് ഷംസുദ്ദീന്‍ കിന്നിംഗാര്‍ എന്നിവരാണ് അഞ്ചംഗ അഡ്‌ഹോക്ക് കമ്മിറ്റിയിലുള്ളത്. ഇതിന് മുമ്പ് 2003 ലാണ് എം.എസ്.എഫ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടത്. കരീം കുണിയ പ്രസിഡണ്ടും എം.എ നജീബ് സെക്രട്ടറിയുമായിരുന്ന കമ്മിറ്റിയാണ് അന്ന് മുസ്ലിം ലീഗിന്റെയും എം.എസ്.എഫിന്റെയും നേതൃത്വത്തിനെതിരെ രംഗത്തുവന്നതിനും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയതിനും പിരിച്ചുവിട്ടിരുന്നത്.
പുതിയ ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നതിന് മുന്നോടിയായാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ജില്ലയില്‍ എം.എസ്.എഫിന്റെ പ്രവര്‍ത്തനം നിഷ്‌ക്രിയമാണെന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത ജില്ലാ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. നിഷ്‌ക്രിയത്വം കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment