കാസര്‍കോട്: മതസ്പര്‍ദ്ദക്കും വര്‍ഗ്ഗീയതക്കുമെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിക്കൊണ്ട് കാസര്‍കോട്ട് മാനവമൈത്രി സംഗമം നടന്നു. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മൈത്രി ഭവന പദ്ധതിയുടെ വിഭവസമാഹരണ അഭ്യര്‍ത്ഥന ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് വിവിധ മതപ്രതിനിധികളായ ശിവഗിരി മഠം പ്രേമാനന്ദ സ്വാമി, കോട്ടകണ്ണി സെന്‍്‌ജോസഫ് ചര്‍ച്ച് ഫാദര്‍ മാണി മേല്‍വട്ടം എന്നിവര്‍ക്ക് കൈമാറി.
മൈത്രി സന്ദേശ രചന പ്രേമനാന്ദ സ്വാമി പ്രകാശനം ചെയ്യുകയും ഫാദര്‍ മാണിമേല്‍വട്ടം ഏറ്റുവാങ്ങുകയും ഇവര്‍ മൈത്രി സന്ദേശം നല്‍കുകയും ചെയ്തു. മഞ്ചേശ്വരം എം.എല്‍.എ. പി.ബി.അബ്ദുള്‍ റസാഖ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ടഠന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസാ ബി ചെര്‍ക്കളം, കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിതാഭായി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ.കെ.ശ്രീകാന്ത്, അഡ്വ.സുരേഷ്ബാബു, അസീസ് കടപ്പുറം,അഡ്വ.ബെന്നി ജോസഫ്, എ.അബ്ദുള്‍ റഹിമാന്‍, പ്രസ് ക്ലബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, സ്വാതന്ത്ര്യ സമര സേനാനി കെ.എം.കെ.നമ്പ്യാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജെയ്‌സണ്‍ ജേക്കബ് സ്വാഗതവും പീപ്പിള്‍സ് ഫോറം പ്രസിഡന്റ് എം.കെ.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അണങ്കൂര്‍, മീപ്പുഗിരി, തളങ്കര എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച മൈത്രി ജാഥയോടായിരുന്നു സംഗമത്തിന്റെ തുടക്കം. ജില്ലാ ഭരണകൂടം, ജില്ലാ പോലീസ്, കാസര്‍കോട് റോട്ടറി ക്ലബ്, ജില്ലാ റസിഡന്‍സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, കാസര്‍കോട് പീപ്പിള്‍സ് ഫോറം, ജനശ്രീ, കുടുംബശ്രീ, നെഹ്‌റുയുവകേന്ദ്ര, എന്‍.എസ്.എസ്., സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, പൊന്‍പുലരി, രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, ക്ലബുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അണങ്കൂരിലെ മൈത്രി ജാഥ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ.കിഷോര്‍, പ്രൊഫ.വി.ഗോപിനഥന്‍, വി.വി.പ്രഭാകരന്‍, പി.ഇബ്രാഹിം,പി.വിജയന്‍, പി.വി.കുഞ്ഞമ്പു നായര്‍, മധു എസ്.നായര്‍, എ.കെ.നായര്‍, സണ്ണിജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മീപ്പുഗിരി മൈത്രി ജാഥ ജില്ലാ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ.ചന്ദ്രശേഖരന്‍ നായര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കെ.നീലകണ്ഠന്‍, വി.ഡി.ജോസഫ്, ക്യാപ്റ്റന്‍ കെ.എം.കെ.നമ്പ്യാര്‍, എം.പി.പോള്‍, കെ.ദിനേശന്‍, കെ.വി.ദാമോദരന്‍, തങ്ങള്‍ സയ്യിദ്ഹാദി തുടങ്ങിവര്‍ നേതൃത്വം നല്‍കി.
തളങ്കര മൈത്രി ജാഥ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക ഫ്‌ളാഗ് ഓഫ് ചെയ്തു. സുലൈമാന്‍ ഹാജി, നൈമുനീസ, അഡ്വ.നാരായണന്‍,കെ.എ.മുഹമ്മദ് ബഷീര്‍,ഹമീദ്, ഉസ്മാന്‍ കടവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മൂന്ന് ജാഥകള്‍ക്കും മാര്‍ക്കറ്റ് ഫ്രണ്ട്‌സ്,വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്,ബട്ടമ്പാറ ഗണേഷ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്, ഹീറോസ് ചൂരി എന്നിവയുടെ നേതൃത്വത്തില്‍ ലഘുപാനീയ വിതരണം നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment