Latest News

ആറ്റിങ്ങലില്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് ഒമ്പതുവയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് ഒമ്പതുവയസ്സുകാരന്‍ മരിച്ചതായി പരാതി. തോട്ടവാരം ഗോകുലത്തില്‍ പ്രാസാദിന്റെയും ഷീജയുടെയും മകനായ അരുണ്‍ പ്രസാദാണ് മരിച്ചത്. ഒരു സ്വാകര്യ ആശുപത്രിയില്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ച അരുണ്‍ ചികിത്സാപിഴവു മൂലമാണ് മരിച്ചതെന്ന് ബന്ധുക്കള്‍ അരോപിച്ചു.

സ്വാകാര്യ ആശുപത്രിയില്‍ നിന്നും കുത്തിവെപ്പെടുത്ത അരുണിന് രോഗം കൂടുതലാവുകയും തുടര്‍ന്ന് എസ്.എ.ടി.യില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് മാറി കുത്തിവെച്ചതായി കണ്ടെത്തിയത്. എന്നാല്‍ അരുണിനെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആറ്റിങ്ങല്‍ വിദ്യാധിരാജ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അരുണ്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Died, Arun Prasad

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.