മോസ്കോ: മോസ്കോയ്ക്കു സമീപം ലൂക്കാ എന്ന നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 35 രോഗികളെ കാണാതായി. രണ്ടു പേർ മരിക്കുകയും ഇരുപതുപേരെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രോഗികൾ കാണാതായത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച വെളുപ്പിനുണ്ടായ അഗ്നിബാധ ഒരു രോഗിയുടെ കിടക്കയിലാണ് ആദ്യം കണ്ടത്. 60 അന്തേവാസികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ മോസ്കോയിൽതന്നെയുണ്ടായ മറ്റൊരു തീപിടിത്തത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mosco, Firing
No comments:
Post a Comment