തിരുവനന്തപുരം: നാടെങ്ങും ഓണത്തിന്റെ ആലസ്യത്തിൽ മുങ്ങിയപ്പോൾ തിരുവനന്തപുരം നഗരസഭ മാത്രമായി അതിൽ നിന്ന് മാറിനിന്നില്ല. എൽ.എം.എസ് ജംഗ്ഷനിലെ നഗരസഭാ കാര്യാലയം പൂട്ടിയിട്ട് നഗരസഭയും ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. വലഞ്ഞത് പാവം ജനങ്ങളും.
വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്ന നഗരസഭയിലെ ഓണാഘോഷം. ഓണാഘോഷം നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണിവരെ ഓഫീസ് പ്രവർത്തിക്കുന്നതല്ലെന്ന് ബോർഡും തൂക്കിയ ശേഷമായിരുന്നു ഓഫിസിനുള്ളിൽ ഓണാഘോഷം. നഗരസഭയിലേക്ക് പ്രവേശിക്കുന്നതിനള്ള ഗേറ്റുകളും പൂട്ടി.
മേയർ കെ.ചന്ദ്രികയാണ് ഓണാഘോഷത്തിന് നേതൃത്വം നൽകിയത്. സ്ത്രീ ജീവനക്കാർ കസവു സാരിയും പുരുഷന്മാർ മുണ്ടും ഷർട്ടും അണിഞ്ഞ് ഒരുമിച്ചിരുന്ന് അത്തപ്പൂക്കളവും ഒരുക്കി. നഗരസഭാ വളപ്പിലെ വേദിയിൽ ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നടത്തിയതും മേയർ തന്നെ. ഓണാഘോഷം പൊടിപൊടിച്ചതോടെ പലവിധ കാര്യങ്ങൾക്കായി നഗരസഭയിലെത്തിയ ആയിരക്കണക്കിന് ജനങ്ങൾ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു. അകത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടവരോട് ഉച്ചയ്ക്കു ശേഷം വരാനായിരുന്നു സെക്യൂരിറ്റിയുടെ നിർദ്ദേശം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Municipality, Onam celebration
No comments:
Post a Comment