Latest News

ഉപ്പയുടെ സ്വപ്നങ്ങള്‍ ബാക്കിയാക്കി സബീറ യാത്രയായി

പെരിന്തല്‍മണ്ണ: വിവാഹ സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണു സബീറ യാത്രയായത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഉപ്പ ഹംസ മകള്‍ക്കു വരനെ കണ്ടെത്തണമെന്നു ബന്ധുക്കളോടു നിര്‍ദേശിച്ചിരുന്നു. വിവാഹാലോചന സംബന്ധിച്ച കാര്യങ്ങള്‍ക്കായി അടുത്തമാസം നാട്ടിലെത്തുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍, മകളുടെ ദാരുണമായ വേര്‍പാടിന്റെ വിവരമാണ് വെളളിയാഴ്ച പിതാവിന്റെ കാതുകളിലെത്തിയത്. തേലക്കാട് ബസ് ദുരന്തം കവര്‍ന്നെടുത്ത വിദ്യാര്‍ഥി ജീവനുകളിലൊന്നായിരുന്നു സബീറയുടേത്. മേല്‍കുളങ്ങര ഹംസ - ഹംസത്ത് ദമ്പതികളുടെ മകളാണു സബീറ.

മൂത്ത മകളെ വിവാഹം കഴിപ്പിച്ചയച്ച ശേഷം രണ്ടാമത്തെ മകളായ സബീറയുടെ കല്യാണ ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഹംസ. പെരിന്തല്‍മണ്ണ പ്രതിഭാ കോളജില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ സബീറ പഠനത്തിലും മിടുക്കിയായിരുന്നു. സബീറയടക്കം അഞ്ച് മക്കളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്. ദമ്പതികളുടെ ഇളയമകള്‍ രണ്ടു വയസുകാരി സാലിഹക്കും സബീറയെ പെരുത്ത് ഇഷ്ടമായിരുന്നു. താത്ത കോളജ് വിട്ടുവരുന്നതു വരെ സാലിഹ കാത്തിരിക്കുമായിരുന്നു. വെളളിയാഴ്ച സബീറ വരാന്‍ വൈകുന്നനേരം വരെ കാത്തിരുന്നു. എന്നാല്‍....

സബീറയുടെ കൂട്ടുകാരിയെയും ദുരന്തം കവര്‍ന്നെടുത്തു. തൊട്ടയല്‍പ്പക്കത്താണ് അപകടകത്തില്‍ മരിച്ച കൂട്ടുകാരി തസ്‌നിയുടെ വീട്. സബീറ പഠിക്കുന്ന അതേ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയാണു തസ്‌നി.

മേല്‍ക്കുളങ്ങര കാപ്പുങ്ങല്‍ സെയ്താലിക്കുട്ടിയുടെയും ആയിഷയുടെ മകളാണു തസ്‌നി. തസ്‌നിയടക്കം നാല് മക്കളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്.


(കടപ്പാട്: ദീപിക)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. എന്റെ റബ്ബേ ഈ വക വാർത്തകൾ കേൾകുമ്പോൾ മനസ് തകർന് പോഗുന്നു..അറിയാതെ കണ്ണിൽനിന്ന് കണ്ണ് നീർ വീഴുന്നു ..അല്ലാഹുവേ ഇത് പോലോത്ത അപകടത്തിൽ നിന്ന് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കാത്തുകൊള്ളേണമേ എന്ന് പ്രാർഥിക്കുന്നു.. ഈ വഗ ബസ്സ് ദുരന്തം ഉണ്ടാവുന്നത് ഡ്രൈവർമാരെ അശ്രദ്ധയും മത്സര പ്പാചിലും ആണ് പ്രതാനം ..ഈ ബസ്സ് ഡ്രൈവർമാരോടും അതിന്ടെ മുതലാളിമ്മരോടും ഒരപെക്ഷയെ പറയാനുള്ളൂ നിങ്ങൾ ബസ്സ് ഓടിക്കുമ്പോൾ എത്രയോ ജീവനാണ് അതിലുള്ളത് ആ സമയത്ത് അതിന്ടെ സംരക്ഷണം നിങ്ങളെ കൈയിലാണ് ..ദയവു ചെയ്തു നിങ്ങൾ മരണ പാചിലിലെകു നിങ്ങൾ നിങ്ങളെ ബസ്സിനെ കൊണ്ടെത്തിക്കരുത് ..എത്രയോ പ്രവാസിഗൽ ഈ വാർത്ത കേട്ട് കണ്ണ് നീരിലാണ് അത് കൊണ്ട് ഇനിയെങ്കിലും ബസ്സ് യാത്ര ചെയുന്നവർ നിങ്ങളുടെ സ്വന്തം ആൾകാർ എന്ന് കരുതി മത്സര ഓട്ടം അവസാനിപ്പിക്കുഗ ......

    എന്ന് നിങ്ങളുടെ ഈ വിനീതാൻ അബ്ദുള്ള

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.