മുകേഷ് ശർമ്മ, പവൻ ഗുപ്ത, വിനയ് ശർമ്മ, അക്ഷയ് താക്കൂർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികൾക്കെതിരെ ബലാത്സംഗം, കൊലക്കുറ്റം എന്നിവ തെളിഞ്ഞതായും കോടതി പറഞ്ഞു. കേസിലെ ഒന്നാം പ്രതി രാംസിംഗ് മാർച്ച് മാസത്തിൽ വിചാരണയ്ക്കിടെ തീഹാർ ജയലിൽ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചു. അയാളെ ദുർഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഡിസംബർ 16നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പ്രായപൂർത്തിയാകാത്ത പ്രതിയടക്കമുള്ള അഞ്ചു പേർ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചത്. പതിമൂന്ന് ദിവസം ആശുപത്രിയിൽ ജീവനുവേണ്ടി മല്ലടിച്ച പെൺകുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂർ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു.
ജനുവരി 17 നാണ് സാകേത് അതിവേഗ കോടതിയില്‍ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കൊലപാതകം, പീഡനം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി 13 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. പെണ്‍കുട്ടിയുടെ മരണമൊഴിയും സുഹൃത്തിന്റെ സാക്ഷിമൊഴിയുമാണ് പ്രതികള്‍ക്കെതിരെയുള്ള നിർണായക തെളിവുകള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi Rape, Case, Hospital, Bus


No comments:
Post a Comment