കല്പറ്റ: കണക്ക് ഏറെ ഇഷ്ടപ്പെടുന്ന എട്ടാംക്ലാസുകാരി ആതിരയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയാണ്. കരാറുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പറയുന്ന കണക്കുകള്‍ ഒരിക്കലും മനസ്സിലാകാത്തതുകൊണ്ട് ആതിര ഇന്നും ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നു.
പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആതിരാ അനില്‍ എന്ന ആദിവാസി വിദ്യാര്‍ഥിനി പഠനത്തില്‍ മിടുക്കിയാണ്. നാലുവര്‍ഷം മുമ്പ് അച്ഛനും ഒരു വര്‍ഷം മുമ്പ് അമ്മയും മരിച്ചതോടെ അമ്മയുടെ അമ്മ വെളുച്ചിക്കൊപ്പമാണ് ആതിരയും അനുജന്മാരായ മൂന്നാംക്ലാസുകാരന്‍ സുരേഷും നാല് വയസ്സുകാരന്‍ സൂര്യയും താമസിക്കുന്നത്.
പനമരം കരിമ്പുമ്മല്‍ മരമില്ലിന് സമീപത്തെ കോളനിയില്‍ കവുങ്ങിന്‍പട്ടയും പാളയുംകൊണ്ട് മറച്ച് പ്ലാസ്റ്റിക് ഷീറ്റ് പുതപ്പിച്ച കൂരയിലാണ് ഈ കുടുംബം താമസിക്കുന്നത്. കരിങ്കല്ലുകൊണ്ട് തറ കെട്ടിയിട്ട് വര്‍ഷങ്ങളായി. പക്ഷേ, ചുമര്‍കെട്ടാന്‍ പണമില്ലെന്ന് പറഞ്ഞ് ആദ്യ കരാറുകാരന്‍ ഒഴിഞ്ഞു. പിന്നീട് ഒരാള്‍ വന്നു. അയാളും പണത്തിന്റെ പേരില്‍ പണി ഉപേക്ഷിച്ചു. പിന്നെ അയല്‍ക്കാര്‍ സഹായിച്ചാണ് ഇപ്പോഴത്തെ 'വീട്' നിര്‍മിച്ചത്.
പെരുമഴക്കാലത്ത് പാഠപുസ്തകങ്ങള്‍ നനയാതിരിക്കാനാണ് ആതിര ശ്രമിക്കുക. എന്നാലും മഴ നനയും. ദേഹം നനഞ്ഞാലും പുസ്തകം നനയുന്നതിലാണ് ആതിരയുടെ വിഷമം. നന്നായി പ്ലാസ്റ്റിക്‌കൊണ്ട് പൊതിഞ്ഞ് മഴയില്‍നിന്ന് സംരക്ഷിക്കും. പഠനത്തിന് പുറമെ ആതിരയ്ക്ക് നൃത്തത്തിലും താത്പര്യമുണ്ട്. എന്നാല്‍ നൃത്തം പഠിച്ചിട്ടില്ല. ഈ വര്‍ഷം സ്‌കൂളിലെ മത്സരങ്ങളില്‍ പങ്കെടുക്കണമെന്നും ആഗ്രഹമുണ്ട്.
സ്ഥിരമായി സ്‌കൂളില്‍ വരുന്ന ആതിരയ്ക്ക് പഠനത്തില്‍ താത്പര്യമുണ്ടെന്നും സാഹചര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നും ആതിരയുടെ കണക്ക് അധ്യാപകനായ കെ.കെ. സുരേഷ്‌കുമാര്‍ പറഞ്ഞു. 'ഹോം ഇല്ലാതെ എങ്ങനെ ഹോംവര്‍ക്ക് ചെയ്യുമെന്നതാണ്' ആതിരയുടെ പ്രശ്‌നം. ചെറിയതെങ്കിലും മഴയും വെയിലും ഏല്ക്കാത്ത ഒരു വീട് ലഭിച്ചാല്‍ ആതിര പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് അധ്യാപകരുടെ അഭിപ്രായം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kalpatta, Athira, School

No comments:
Post a Comment