Latest News

സോളാർ: സിറ്റിങ് ജഡ്ജിയെ നല്‍കണമെന്ന് വീണ്ടും സര്‍ക്കാര്‍

തിരുവനന്തപുരം: സോളാർ കേസിലെ ജുഡീഷ്യൽ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് സർക്കാർ വീണ്ടും ഹൈക്കോടതിക്ക് കത്തു നൽകി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഹൈക്കോടതി രജിസ്ട്രാർക്ക് കത്തു നൽകിയത്.

സിറ്റിംഗ് ജ‌ഡ്ജിയെ ആവശ്യപ്പെട്ട് നേരത്തെ കത്ത് അയച്ചിരുന്നെങ്കിലും ഹൈക്കോടതി അത് തള്ളുകയായിരുന്നു. ഹൈക്കോടതിയിലെ കേസുകളുടെ ബാഹുല്യവും ജഡ്ജിമാരുടെ എണ്ണക്കുറവും കണക്കിലെടുത്തായിരുന്നു ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ തീരുമാനം.

സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാൻ സർക്കാർ വേണ്ടവിധം ശ്രമിച്ചില്ലെന്ന് ഞായറാഴ്ച ചേർന്ന ഇടതുമുന്നണി യോഗം കുറ്റപ്പെടുത്തിയിരുന്നു. സിറ്റിംഗ് ജഡ്ജിയുടെ സേവനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്നും എൽ.ഡി.എഫ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേസിന്റെ പ്രാധാന്യം വിശദമാക്കി കൊണ്ടുള്ള കത്താണ് സർക്കാർ അയച്ചിരിക്കുന്നത്.

അതിനിടെ ജുഡീഷ്യൽ അന്വേഷണത്തിന്റെ ടേംസ് ഒഫ് റഫറൻസ് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി യു.ഡി.എഫ് ഘടകകക്ഷികളുമായി ചർച്ച നടത്തും. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Case, Court, Umman chandi,


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.