കൊച്ചി: സോളാർ ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ പരാതിക്കാരൻ ശ്രീധരൻ നായരും പ്രതി സരിത എസ്.നായരും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റ് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. ഇവരുടെ കൂടിക്കാഴ്ച കുറ്റമാകുന്നത് എങ്ങനെയാണെന്നും ജസ്റ്റീസ് ഹാരൂൺ റഷീദ് ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.സി.വി ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോയ് കൈതാരം നൽകിയ ഹർജി പരിഗണിക്കവെ ആയിരുന്നു കോടതിയുടെ ഈ ചോദ്യം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുത്തത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനം ഉണ്ടോയെന്നും കോടതി അഭിഭാഷകരോടും ഹർജിക്കാരനോടും ചോദിച്ചു.
സോളാർ തട്ടിപ്പിനായി മുഖ്യമന്ത്രിയെ സരിത ഉപയോഗിച്ചിട്ടുണ്ടാകാം. എന്നാൽ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ശ്രീധരൻ നായർ സരിതയ്ക്ക് പണം നൽകിയത് എന്ന് കരുതാനാവില്ല. ഇത്തരമൊരു ആരോപണമോ പരാതിയോ ശ്രീധരൻ നായർ ഉന്നയിച്ചിട്ടുണ്ടോയെന്നും ഹൈക്കോടതി ആരാഞ്ഞു.
അതിനിടെ താൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടത് കേസിലെ പ്രതിയായ സരിത എസ്.നായർക്കൊപ്പമാണെന്ന് പരാതിക്കാരനായ ശ്രീധരന്‍ നായര്‍ സത്യവാങ്മൂലത്തിൽ അറിയിച്ചു. തന്റേതെന്ന പേരില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ മൊഴിയാണ്.
2012 ജൂലായ് ഒന്പതിന് വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ തന്നെപ്പോലുള്ളവർ ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടുവരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ശ്രീധരന്‍ നായര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സോളാര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വെളിപ്പെടുത്തലുകളും 164 അനുസരിച്ച് മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴിയിലുണ്ടെന്നും താൻ അതിൽ ഉറച്ചു നിൽക്കുന്നതായും ശ്രീധരന്‍ നായര്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Ummanchandi, Sreedharan Nair
No comments:
Post a Comment