Latest News

കളിക്കളത്തിലെ കൊടുങ്കാറ്റായ ഗെയിലിന് പാട്ടും വഴങ്ങും

ന്യൂഡൽഹി: കളിക്കളത്തിലെ കൊടുങ്കാറ്റായ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് പാട്ടും വഴങ്ങും.

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ ഗെയിൽ ഒരു ഇന്ത്യൻ ടിവി പരസ്യത്തിലാണ് പാടുന്നത്. ബോംബെ എന്ന ചിത്രത്തിൽ എ.ആർ.റഹ്‌മാൻ സംഗീതം നൽകിയ ഹമ്മ,​ ഹമ്മ എന്ന പാട്ടിലെ വരികളാണ് ഗെയിൽ പരസ്യത്തിൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടൻ പുരബ് കോഹ്‌ലിയും മുൻ ഇന്ത്യൻ ഐഡൽ ചാങും കൂട്ടിനുണ്ട്.

കളിക്കിടെ ഗഗ്‌നം ശൈലിയിൽ ചുവടുവയ്ക്കുകയും പാടുകയുമൊക്കെ ചെയ്യുന്നതല്ലാതെ സംഗീതത്തിൽ ഗെയിൽ പരീക്ഷണങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Sports Star, Kris Gayil, Kricket, Song 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.