Latest News

ഓട്ടോ ഡ്രൈവറുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ വാട്ടര്‍ടാങ്കില്‍

കാസര്‍ക്കോട്: ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ വാട്ടര്‍ ടാങ്കില്‍ കാണപ്പെട്ടു. കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ കിദൂര്‍ സ്വദേശി ചന്ദ്രകാന്ത പൂജാരി (27)യുടെ മൃതദേഹമാണ് വീട്ടുപറമ്പില്‍ തറനിരപ്പില്‍ നിന്ന് പത്ത് അടി ഉയരത്തിലുള്ള ടാങ്കില്‍ കാണപ്പെട്ടത്.

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയുമായി പുറപ്പെട്ടതായിരുന്നു ചന്ദ്രകാന്ത. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഓട്ടോറിക്ഷ ഒരു ഗ്യാരേജില്‍ കയറ്റി വച്ച നിലയിലാണ്. ചൊവ്വാഴ്ച രാവിലെയാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കാണപ്പെട്ടത്. നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ബാബു പൂജാരി- കമല ദമ്പതികളുടെ മകനാണ്. സുരേന്ദ്ര, പുഷ്പാവതി, വാസന്തി സഹോദരങ്ങള്‍..


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Auto Driver, Dead Body, Water Tank 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.