Latest News

ഒത്തുകളിയിൽപെട്ട മലയാളി താരം ശ്രീശാന്തിന് വിലക്ക് വന്നേക്കും

മുംബയ്: ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളിയിൽപെട്ട രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം എസ്.ശ്രീശാന്തിന് പങ്കുണ്ടെന്ന് ബി.സി.സി.ഐ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. ശ്രീശാന്ത് ഉള്‍പ്പടെ രാജസ്ഥാന്‍ റോയൽസിലെ നാല് കളിക്കാരും ഒത്തുകളിയില്‍ ഏർപ്പെട്ടതായി ബി.സി.സി.ഐയുടെ അഴിമതിവിരുദ്ധ വിഭാഗം മേധാവി രവി സവാനി കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ബി.സി.സി.ഐ യോഗം ചര്‍ച്ചചെയ്യും.

ശ്രീശാന്തിനെ കൂടാതെ അജിത് ചാന്ദില,​ അങ്കിത് ചവാന്‍, മുൻതാരം അമിത് സിംഗ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഇവർക്ക് കുറഞ്ഞത് അഞ്ച് വര്‍ഷമോ അല്ലെങ്കില്‍ ആജീവനാന്ത വിലക്കോ നല്‍കണമെന്നാണ് കമ്മീഷൻ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കേസിൽ ജാമ്യം ലഭിച്ച ശ്രീശാന്ത് നേരത്തെ ജയിൽ മോചിതനായിരുന്നു. അതേസമയം കേസിന്റെ അന്വേഷണത്തിൽ ചില പാളിച്ചകൾ പറ്റിയതായി കോടതി വാക്കാൽ പരാമർശിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sports, Sreesanth, IPL

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.