തന്റെ ജീവിതത്തില്‍ കത്രീനയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും കത്രീനയ്ക്കായി ജീവന്‍ തന്നെ നല്‍കാന്‍ തയാറാണെന്നും നടന്‍ രണ്‍ബീര്‍ കപൂര്‍. ഒരു പ്രമുഖ ഇന്ത്യന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രണ്‍ബീര്‍ ഇങ്ങനെ പറഞ്ഞത്. വ്യക്തിജീവിതവും പ്രഫണഷണ്‍ ജീവിതവും രണ്ടും രണ്ടാണെന്നും വ്യക്തിജീവിതത്തില്‍ തനിക്കു പ്രധാനപ്പെട്ടവരും ഇഷ്ടപ്പെട്ടവരുമായി ചിലരുണ്ടെന്നും രണ്‍ബീര്‍ വ്യക്തമാക്കി. ഇവര്‍ക്കു വേണ്ടി ജീവന്‍ കളയാന്‍ പോലും തയാറാണെന്നുമാണു രണ്‍ബീര്‍ പറഞ്ഞത്.
ഇവര്‍ ആരൊക്കെയാണ് എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു: എന്റെ കുടുംബം, അനിയന്‍ (യേ ജവാനി യേ ദീവാനി എ ഹിന്ദി ചിത്രത്തിന്റെ സംവിധായകന്‍), കത്രീന, അവള്‍ എന്റെ ജീവിതത്തിലെ ഒരു സ്‌പെഷല്‍ പേഴ്‌സണാണ്, രോഹിത് ധവാന്‍ (കളിക്കൂട്ടുകാരന്‍), അയ്ഷ ദിവേത്രി (സ്‌കൂളിലെ സുഹൃത്ത്), ഇംത്യാസ് അലി, അനുരാഗ് ബസു (സംവിധായകര്‍). രണ്‍ബീറിന്റെ ഈ വെളിപ്പെടുത്തല്‍ വരാനിരിക്കുന്ന വിവാഹത്തിന് മുന്നോടിയാണോ എന്നു സംശയിക്കുവര്‍ക്ക് അതിനുള്ള മറുപടിയും താരം അഭിമുഖത്തില്‍ നല്‍കുന്നുണ്ട്. ഉടനൊന്നും വിവാഹിതനാകാന്‍ ഉദ്ദേശ്യമില്ലെന്നാണ് രണ്‍ബീര്‍ പറഞ്ഞത്.

അതേ സമയം ഇന്ത്യയിലെ ഏറ്റവും സെക്‌സിയസ്റ്റ് സ്ത്രീയായി കത്രീന കെയ്ഫിനെ തെരഞ്ഞെടുത്തു. എഫ്എച്ച്എം മാഗസിന്‍ നടത്തിയ വോട്ടെടുപ്പിലാണ് കത്രീനയ്ക്ക് ഈ സ്ഥാനം സ്വന്തമായത്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, കരീന കപൂര്‍ തുടങ്ങിയ മറ്റ് ബോളിവുഡ് സുന്ദരിമാരെ പിന്തള്ളിയാണ് കത്രീന ഈ നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് പ്രിയങ്ക ചോപ്രയാണ്. ദീപിക മൂന്നാമതും. ഇത്തവണത്തെ മാഗസിന്റെ മുഖചിത്രവും കത്രീനയാണ്. ടാങ്ക് ടോപ്പും കറുത്ത ട്രാക്ക് പാന്റ്‌സുമാണ് മുഖചിത്രത്തിനായി കത്രീന ധരിച്ചിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Ranbeer, Kathreena
No comments:
Post a Comment