കുറവിലങ്ങാട്: വീണ്ടുമൊരു അധ്യാപക ദിനംകൂടി വന്നപ്പോള്‍ അധ്യാപക ലോകത്തെ സഹോദരമാഹാത്മ്യം ശ്രദ്ധനേടുകയാണ്. ഉന്നത വിദ്യാഭ്യാസ, കായികാധ്യാപക ലോകത്താണ് ഈ ഇരട്ട മഹാത്മ്യം. ഇവര്‍ക്ക് ഐക്യദാര്‍ഡ്യമായി സ്‌കൂള്‍ കായികാധ്യാപികയായി സഹോദരിയും.
ദേശീയ തലത്തില്‍ വരെ മത്സരിച്ച് വിജയകിരീടം ചൂടിയ ഈ സഹോദരങ്ങളുടെ ശിഷ്യഗണം ഇപ്പോള്‍ ജില്ലയും സംസ്ഥാനവും കടന്ന് ദേശീയ തലത്തില്‍ മാറ്റുരയ്ക്കുമ്പോള്‍ അധ്യാപക ദിനത്തില്‍ ഈ അധ്യാപകരുടെ മനസ് സന്തോഷത്താല്‍ നിറയുന്നു.
പൂഞ്ഞാര്‍ മലയിഞ്ചിപ്പാറ മേക്കലാട്ട് തോമസ്-റോസമ്മ ദമ്പതികളുടെ ഇരട്ടകളടക്കമുള്ള മൂന്നുമക്കളാണ് കായികാധ്യാപക ലോകത്തെ വേറിട്ട സാന്നിധ്യം. ഇരട്ടകളില്‍ മൂത്തയാളായ സുനില്‍ തോമസ് പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലാണ് ഇപ്പോള്‍. ഇളയയാള്‍ സതീഷ് തോമസ് കുറവിലങ്ങാട് ദേവമാതാ കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം തലവനായി സേവനം ചെയ്യുന്നു. സഹോദരി സിനി തോമസ് തൃശൂര്‍ ജില്ലയിലെ മുപ്ലിയം ഗവ. ഹൈസ്‌കൂളില്‍ കായികാധ്യാപികയായി ഇളംതലമുറയ്ക്ക് കായികകരുത്തേകുന്നു.
കായികാധ്യാപക ലോകത്തെ ഈ സഹോദരങ്ങള്‍ക്ക് ഏറെ സമാനതകളാണുള്ളതെന്നതും വേറിട്ട വിശേഷമാണ്. മൂവരും കബഡിയില്‍ ദേശീയതലത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളാണ്.
കബഡി സംസ്ഥാനതല മത്സരങ്ങളുടെ യോഗ്യത നേടിയ അമ്പയര്‍മാരുമാണ്. സുനിലും സതീഷും എന്‍സിസിയിലൂടെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സതീഷ് തോമസ് ഇപ്പോള്‍ ദേവമാതാ കോളജിലെ എന്‍സിസിയുടെ ഉത്തരവാദിത്വത്തിലൂടെ ലഫ്റ്റനന്റ് പദവിയും അലങ്കരിക്കുന്നു.
കബഡിക്കൊപ്പം അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, മൗണ്ടനീയറിംഗ്, വോളിബോള്‍ തുടങ്ങിയവയും ഈ സഹോദങ്ങളുടെ ഇഷ്ട ഇനങ്ങളാണ്. കൊടൈക്കനാല്‍ മദര്‍തെരേസ സര്‍വകലാശാലയിലെ സാഹസിക ടൂറിസം സെന്ററില്‍ ടെക്‌നിക്കല്‍ അഡൈ്വസറാണ് സതീഷ് തോമസ് എന്നത് ഈ സഹോദങ്ങളുടെ സേവനം സംസ്ഥാനത്തിനുമപ്പുറം ലഭ്യമാക്കുന്നതിന്റെ തെളിവാണ്. സംസ്ഥാനത്തിനകത്തും പുറത്തുമായി കായികാധ്യാപകരുടെ വിവിധ സംഘനകളിലും ഇവരുടെ സജീവ സാന്നിധ്യം വ്യക്തമാണ്.
അധ്യാപക മഹത്വം പേറുന്ന ഈ സഹോദരങ്ങളില്‍ സുനിലിന് ഇണയായി മേക്കലാട്ട് കുടുംബത്തിലേക്ക് കടന്നെത്തിയ ജൂലി ജോസഫും അധ്യാപികയാണെന്നത് ഈ അധ്യാപക കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നു. ജൂലി പ്ലാശനാല്‍ സെന്റ് ആന്റണീസ് സ്‌കൂള്‍ അധ്യാപികയാണ്. ഈ ദാമ്പത്യവല്ലരിയില്‍ പിറന്ന റോസ് ജാനി, നേഘ മേരി, അന്ന തെരേസ, എസ്. ഇമ്മാനുവല്‍ എന്നിവര്‍ക്കും കായികലോകത്തോട് ചെറുതല്ലാത്ത താല്‍പര്യംതന്നെയാണ്.
ദേശീയ തലങ്ങളില്‍വരെ എത്തിക്കാനായ വലിയ ശിഷ്യഗണങ്ങളില്‍നിന്ന് തീര്‍ച്ചയായും അധ്യാപകദിനാശംസകള്‍ ഇക്കുറിയും പതിവുതെറ്റിക്കാതെ നേരിലും ഫോണിലുമായി ഇവരിലേക്കു പ്രവഹിക്കുന്നുവെന്നത് ഇവര്‍ക്കുള്ള വലിയ അംഗീകാരവും ഗുരുദക്ഷിണയും തന്നെ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kabady, Sunil Thomas, Satheesh Thomas, Sini Thomas

No comments:
Post a Comment