Latest News

പ്രണയ നൈരാശ്യം: യുവതി തൂങ്ങി മരിച്ചു

ഇരിട്ടി: ടിപ്പര്‍ ലോറി ഡ്രൈവറുമായുള്ള പ്രണയത്തെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞതില്‍ മനംനൊന്ത് യുവതി കെട്ടിതൂങ്ങി ജീവനൊടുക്കി. ഇരിട്ടി വാഴക്കാലയിലെ പുത്തന്‍വീട്ടില്‍ മോഹനന്റെ ഇളയ മകള്‍
ലേഖ (19)യാണ് ജീവിതം അവസാനിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ വീട്ടിനകത്താണ് തൂങ്ങിമരിച്ചത്. ഇരിട്ടി കേരള കോളേജിലെ ലാബ് ടെക്‌നീഷ്യനാണ് ലേഖ.

വിളക്കോടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ വിജേഷുമായി ലേഖ പ്രണയത്തിലാണ്. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്‍പ്പര്യമില്ല. ഇതേ ചൊല്ലി കഴിഞ്ഞ ദിവസം ലേഖയെ അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മനോവ്യഥയാണ് ജീവനൊടുക്കുന്നതില്‍ കലാശിച്ചതത്രെ. മാതാവ്: ലക്ഷ്മിക്കുട്ടി. സഹോദരിമാര്‍: രമ്യശ്രീ, രശ്മി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eritti, suiside, Lekha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.