തിരുവനന്തപുരം: വിരലടയാളം പതിയാതിരിക്കാന്‍ കൈകളില്‍ കാലുറകള്‍ ധരിച്ച് മോഷണം നടത്തുന്നയാളെ പോലീസ് പിടികൂടി. കൊല്ലം ബാബു എന്നറിയപ്പെടുന്ന കൊല്ലം കിളികൊല്ലൂര്‍ മംഗലശേരി കാട്ടുപുതുശ്ശേരിയില്‍ ഷാഹുല്‍ ഹമീദ് ആണ് പിടിയിലായത്. കുഞ്ഞാലി ബാബു എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ നേരത്തേ കരമന കുഞ്ചാലുംമൂട്ടില്‍ താമസിച്ചിരുന്നു.
കൈകളില്‍ സോക്‌സ് ധരിച്ചാണ് ഇയാള്‍ വീടും കടകളും പൊളിച്ച് മോഷണം നടത്തുന്നത്. ഇയാളുടെ വിരലടയാളം സംഭവസ്ഥലത്ത് നിന്ന് പോലീസിനും വിരലടയാളവിദഗ്ധര്‍ക്കും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ മേലേ പഴവങ്ങാടിയില്‍ എ.ടി.എം കൗണ്ടറിനുള്ളില്‍ നിന്നാണ് സംശയകരമായ സാഹചര്യത്തില്‍ ഇയാള്‍ പിടിയിലാകുന്നതെന്ന് തമ്പാനൂര്‍ പോലീസ് പറഞ്ഞു. ദേഹപരിശോധനയില്‍ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ കാലുറകള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടാകുന്നത്.
നഗരത്തില്‍ എം.ജി. റോഡിലെ റെയ്മണ്ട്‌സ് കടയില്‍ നടന്ന മോഷണത്തിന് പിന്നില്‍ ഇയാളാണെന്ന് പോലീസ് പറഞ്ഞു. നഗരത്തില്‍ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണിയാള്‍. പൂജപ്പുര, മെഡിക്കല്‍കോളേജ്, കരമന, മ്യൂസിയം സ്റ്റേഷനുകളില്‍ കഞ്ചാവ് കടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment