Latest News

പൂച്ചയുടെ പിന്നാലെ ഓടിയ മൂന്നരവയസ്സുകാരി കിണറ്റില്‍വീണ് മരിച്ചു

പെരിങ്ങോം: പൂച്ചയുടെ പിന്നാലെ ഓടിയ മൂന്നരവയസ്സുകാരി കിണറ്റില്‍വീണ് മരിച്ചു.
പൊന്നംപാറ 13ലെ അബൂബക്കര്‍-കണ്ണൂക്കാരത്തി റംലത്ത് ദമ്പതിമാരുടെ മകള്‍ സഫയാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. അമ്മയ്‌ക്കൊപ്പം ഭക്ഷണംകഴിക്കുമ്പോള്‍ പൂച്ച ഓടുന്നതുകണ്ട് കുട്ടി പിറകെ ഓടി. ഓട്ടത്തില്‍ വീട്ടിനുപിറകിലെ 18 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീഴുകയായിരുന്നു.
ഉഴിച്ചി അങ്കണവാടി വിദ്യാര്‍ഥിനിയാണ്. സഹോദരി: റുമൈസ (ഏഴാംക്ലാസ് വിദ്യാര്‍ഥിനി പെരിങ്ങോം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.