തളിപ്പറമ്പ്: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചു എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ മരിച്ചു. അരിമ്പ്ര സ്വദേശി മരിയാന്‍കണ്ടി അബ്ദുള്‍ അസീസ് അമാനി (27) ആണു മരിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്കു 12.30 ഓടെ ധര്‍മശാല-പറശിനിക്കടവ് റോഡില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലായിരുന്നു അപകടം.
അരിമ്പ്രയില്‍ നിന്നും തളിപ്പറമ്പിലേക്കു കെഎല്‍ 59 എഫ് 9669 നമ്പര്‍ ബൈക്കില്‍ വരികയായിരുന്നു അബ്ദുള്‍ അസീസ്. പറശിനിക്കടവ് ഭാഗത്തേക്കു പോവുകയായിരുന്ന കെഎല്‍ 59 ഇ 8039 നമ്പര്‍ മഹീന്ദ്ര മിനി ലോറിയുമായാണ് കൂട്ടിയിടിച്ചത്. റോഡില്‍ തെറിച്ചുവീണ അസീസിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കളമുള്ള വളപ്പില്‍ ഷെരീഫ് മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകനാണ്. രണ്ടാഴ്ച മുമ്പാണു ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഫസറുദ്ദീന്‍, ബുഷ്‌റ.
ആര്‍.എസ്.സി യാമ്പു സെക്ടര്‍ ചെയര്‍മാന്‍കൂടിയാണ് അബ്ദുള്‍ അസീസ് അമാനി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment