ശ്രീനഗര്‍ : കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സന്ദര്‍ശനത്തിനുശേഷവും പാകിസ്താന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ചൊവ്വാഴ്ച രാത്രി മുഴുവന്‍ പാക് സേന വെടിയുതിര്‍ത്തു.
രാത്രി മുഴുവന്‍ നീണ്ടുനിന്ന ഷെല്ലിങ്ങില്‍ ഒരു ബി.എസ്.എഫ്. ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ആര്‍ .എസ്. പുര സെക്ടറിലെ ചെനാസ് പോസ്റ്റിനു നേരെയുണ്ടായ വെടിവെപ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഇതിനു പുറമെ രാംഗഡ്, അഖ്‌നൂര്‍ , പര്‍ഗാവല്‍ എന്നിവിടങ്ങളിലും പാക് സേന ഷെല്ലിങ് നടത്തി.
കഴിഞ്ഞ രണ്ടു മാസമായി 150ലേറെ തവണയാണ് പാകിസ്താന്‍ സേന അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനടെ മാത്രം അവര്‍ 38 തവണ ഇന്ത്യയെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തിട്ടുണ്ട്. ഒക്‌ടോബര്‍ പത്തൊന്‍പതിന് നടന്ന തുടര്‍ച്ചയായ ഷെല്ലിങ്ങില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിവെപ്പ് ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടതോടെ അതിര്‍ത്തിഗ്രാമങ്ങളലായ സാംഗ കത്വ എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങള്‍ കൂട്ടമായി പലായനം ചെയ്യുകയും ചെയ്തു.

പാക് വെടിവെപ്പില്‍ മൂന്ന് ഗ്രാമവാസികള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി, റോ സെക്രട്ടറി അലോക് ജോഷി, ഐ.ബി. ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം, ബി.എസ്.എഫ്., സി.ആര്‍ .പി.എഫ് എന്നിവയുടെ മേധാവികള്‍ എന്നിവര്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ഇവര്‍ മടങ്ങിയ ഉടനെയാണ് വെടിവെപ്പ് പുനരാരംഭിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sreenagar, Kashmeer, India Pak

No comments:
Post a Comment