തളിപ്പറമ്പ: മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിലെ എസ്.ഐ: എന്‍. ബിജുവിന്റെ ഭാര്യ കെ. സീതയുടെ കാറിലെ ക്യാമറ മോഷ്ടിച്ചതിന് ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്ക് എതിരെ കേസ്.
കെ.എ.പിയിലെ ബ്യൂഗളറായ ഹവില്‍ദാര്‍ (നമ്പര്‍ 1274) ജോളി, ഹവില്‍ദാര്‍ (നമ്പര്‍ 3672) വിജയന്‍ എന്നിവര്‍ക്ക് എതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
കെ.എല്‍. 59-8080 ആള്‍ട്ടോ കാറിലെ റിയര്‍ വ്യൂക്യാമറ 2011 സപ്തംബര്‍ 18ന് രാത്രിയാണ് മോഷണം പോയത്. കെ.എ.പി. ക്യാമ്പില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. ജോളിയും വിജയനും ചേര്‍ന്ന് ക്യാമറ മോഷ്ടിച്ച് വയനാട്ടിലെ കെ.എ.പി. ഹവില്‍ദാര്‍ ടോണിക്ക് നല്‍കിയെന്നാണ് വ്യക്തമായത്.
സി.ഐ: എ.വി. ജോണാണ് കേസ് അന്വേഷിക്കുന്നത്. ക്യാമറ കണ്ടെടുക്കാന്‍ സി.ഐ ശനിയാഴ്ച വൈകുന്നേരം വയനാട്ടിലേക്ക് പോയിട്ടൂണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment