തലശ്ശേരി: വെള്ളിയാഴ്ച രാത്രി കൊളശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ കൊളശ്ശേരി പാറക്കെട്ടിലെ സിന്ധു നിവാസില്‍ ഷിധിന്‍(20) കൊല്ലപ്പെട്ട സംഭവത്തില്‍ സി പി എം പ്രവര്‍ത്തകരായ കൊളശ്ശേരി മഠത്തും ഭാഗത്തെ ഏഴ് പേര്‍ക്കെതിരെ കേസ്. മഠത്തും ഭാഗത്തെ ബ്രിട്ടോ എ
ന്ന് വിളിക്കുന്ന വിപിന്‍, നിഖില്‍ രാജ്, ധീരജ്, സനൂപ്, ജിനേഷ് തുടങ്ങി ഏഴ് പേര്‍ക്കെതിരെയാണ് കേസ്.
തലശ്ശേരി ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ പാറക്കെട്ടിലെ സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകനാണ് കൊല്ലപ്പെട്ട ഷിധിന്‍. അമ്മ: സിന്ധു. ഏകസഹോദരന്‍ ഷബിന്‍. തലശ്ശേരി സി ഐ വിശ്വംഭരനാണ് കേസന്വേഷിക്കുന്നത്. മൃതദേഹം തലശ്ശേരി ജനറലാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. അതിനിടെ സംഘര്‍ഷമുണ്ടായ കൊളശ്ശേരി, പാറക്കെട്ട് പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ന്ന് വിളിക്കുന്ന വിപിന്‍, നിഖില്‍ രാജ്, ധീരജ്, സനൂപ്, ജിനേഷ് തുടങ്ങി ഏഴ് പേര്‍ക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. കൊല്ലപ്പെട്ട ഷിധിന്‍ പാറക്കെട്ടിലെ മറ്റ് സി പി എം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് മഠത്തുംഭാഗത്ത് എത്തിയതെന്നാണ് പോലീസിന്റെ ആദ്യനിഗമനം. കൊല നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബ്രിട്ടോവും സംഘവും പാറക്കെട്ടില്‍ എത്തിയിരുന്നു. അവിടെ വെച്ചാണ് ആദ്യസംഘട്ടനം നടന്നത്. മനോഹരന്‍ എന്നയാളുടെ ബേക്കറി കടക്ക് നേരെയായിരുന്നു ആദ്യ ആക്രമണം.
പിന്നീട് സി പി എം പ്രവര്‍ത്തകനായ ആര്‍ കെ പ്രബീഷിന്റെ വീടിന് നേരെയും അക്രമമുണ്ടായി. ഇതിന് ശേഷമാണ് പാറക്കെട്ടില്‍ നിന്നും എത്തിയ ഒരു സംഘം പ്രവര്‍ത്തകര്‍ ബ്രിട്ടോവിന്റെ വീടിന് നേരെ അക്രമം നടത്തിയത്. ഈ സംഭവത്തിന് ശേഷമാണ് ഷിധിന്‍ അമ്പാടി ബസ്‌സ്റ്റോപ്പിനടുത്ത് വെച്ച് കൊല്ലപ്പെട്ടതും. സംഘട്ടനത്തിനിടെ ഒറ്റപ്പെട്ടുപോയ ഷിധിന്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് കൊല്ലപ്പെട്ടത്. വാര്‍പ്പിന് ഉപയോഗിക്കുന്ന ഇരുമ്പ് റീപ്പര്‍ ഉപയോഗിച്ചാണ് ഷിധിനെ അക്രമിച്ചത്. കാലിനും കൈക്കുമായിരുന്നു മാരക പരിക്ക്. ശരീരത്തിലെ മജ്ജകള്‍ നഷ്ടപ്പെട്ടതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
എന്നാലിത് പോസ്റ്റ്‌മോര്‍്ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. അബോധാവസ്ഥയിലായിരുന്ന ഷിധിനെ തലശ്ശേരിയില്‍ നിന്നും പോലീസ് എത്തിയാണ് ആശുപത്രിയിലെത്തി
ച്ചത്. ആദ്യം ജനറലാശുപത്രിയിലും തുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലുമെത്തിക്കുകയായിരുന്നു. അവിടെവെച്ചാണ് ഷിധിന്‍ മരണപ്പെട്ടത്. സംഘട്ടനത്തില്‍ പരിക്കേറ്റ സി പി എം
പ്രവര്‍ത്തകരും പാറക്കെട്ട് സ്വദേശികളുമായ പ്രബീഷ്, സുനീഷ്, ബിനോയ് രാജ് എന്നിവര്‍ തലശ്ശേരി ജനറലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മറ്റൊരു സി പി എം പ്രവര്‍ത്തകനായ കൊളശ്ശേരിയിലെ ആയാടത്തില്‍ രജനീഷിനെ തലശ്ശേരി സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.

ആഴ്ചകള്‍ക്ക് മുമ്പ് ബ്രിട്ടോ സഞ്ചരിച്ച കാര്‍ പാറക്കെട്ടില്‍ വെച്ച് പ്രബീഷ് സഞ്ചരിച്ച ബൈക്കിന് ഇടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘട്ടനത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഈ സംഭവത്തിന് ശേഷം ഗ്യാസ് ലോറി ഡ്രൈവറും സി പി എം പ്രവര്‍ത്തകനുമായ കൊളശ്ശേരിയിലെ രഞ്ജിത്തിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇതിനെല്ലാം ശേഷമാണ് വെള്ളിയാഴ്ചത്തെ സംഘട്ടനം.
തലശ്ശേരി ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന്‍ പാറക്കെട്ടിലെ സിന്ധു നിവാസില്‍ പുരുഷോത്തമന്റെ മകനാണ് കൊല്ലപ്പെട്ട ഷിധിന്‍. അമ്മ: സിന്ധു. ഏകസഹോദരന്‍ ഷബിന്‍. തലശ്ശേരി സി ഐ വിശ്വംഭരനാണ് കേസന്വേഷിക്കുന്നത്. മൃതദേഹം തലശ്ശേരി ജനറലാശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. അതിനിടെ സംഘര്‍ഷമുണ്ടായ കൊളശ്ശേരി, പാറക്കെട്ട് പ്രദേശങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മന്ത്രി മോഹനന്റെ മക്കളുടെയും ഷാഫി പറമ്പില്‍ എം എല്‍ എയുടെയും വിവാഹത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എത്തിയതും ഇതിനിടയില്‍ നടന്ന കൊലപാതകവും സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതില്‍ പോലീസിന് വലിയ തലവേദനയായി.
ശനിയാഴ്ച പുലര്‍ച്ചെ തലശ്ശേരിയിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിന് കനത്ത സുരക്ഷയാണ് ഒരുക്കിയത്. എ എസ് പി നാരായണന്‍, സി ഐ വിശ്വംഭരന്‍ നായര്‍, എസ് ഐ എം പി ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ. തലശ്ശേരിയിലെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ മുംബൈ മുങ്ങിക്കപ്പല്‍ ദുരന്തത്തില്‍ മരണപ്പെട്ട കൊളശ്ശേരിയിലെ വിനീഷിന്റെ വസതിയും സന്ദര്‍ശിച്ചു. തുടര്‍ന്ന് മാഹിയിലേക്കാണ് അദ്ദേഹം യാത്രതിരിച്ചത്. മാഹിയിലെത്തിയ മുഖ്യമന്ത്രി ഷാഫി പറമ്പില്‍ എം എല്‍ എയുടെ വീട്ടിലും പിന്നീട് ചൊക്ലി വഴി മന്ത്രി മോഹന ന്റെ വീട്ടിലേക്കും പോയി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalassery, CPM, Murder, Case
No comments:
Post a Comment