Latest News

സോണി എം ഭട്ടത്തിരിപ്പാടിന്റെ തിരോധാനം: സി.ബി.ഐ അന്വേഷിക്കണം: കെ.ജെ.യു


കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന സോണി എം ഭട്ടത്തിരിപ്പാടിന്റെ തിരോധാന കേസ് സി.ബി.ഐക്ക് കൈമാറാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഫിലിംഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഗോവയിലേക്ക് പോയ സോണിയെ മടക്കയാത്രയില്‍ കാസര്‍കോട്ട് വെച്ചാണ് കാണാതായത്. തിരോധാനവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ദുരൂഹതയ്ക്ക് വിരാമമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകര്‍ക്കെന്ന പേരില്‍ ഇപ്പോള്‍ സര്‍ക്കാന്‍ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്‍കുക, ക്ഷേമനിധിയും, 60 വയസ്സ് തികഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പെന്‍ഷനും നല്‍കുക, മററു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും സുരക്ഷ, മെഡിക്കല്‍ ആനുകൂല്യങ്ങളും യാത്ര വിദ്യാഭ്യാസ സഹായങ്ങളും നല്‍കാന്‍ അടിയന്തിരമായി സര്‍ക്കാറിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാവണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് സിററി ടവര്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് മുഖ്യ അഥിതിയായിരുന്നു. യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് വി.ബി രാജന്‍ അധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു സംസ്ഥാന കമ്മിററി അംഗം വി ലക്ഷമണന്‍, എസ്.ടി.യു സംസ്ഥാന വൈ.പ്രസിഡണ്ട് എ. അബ്ദുല്‍റഹിമാന്‍, ബി.എം.എസ്. ജില്ലാ പ്രസിഡണ്ട് വി.വി ബാലകൃഷ്ണന്‍, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് കെ.വി. കൃഷ്ണന്‍, എന്‍.എല്‍.യു ജില്ലാ പ്രസിഡണ്ട് സി.എം.എ ജലീല്‍, കെ.ജെ.യു വയനാട് ജില്ലാ സെക്രട്ടറി ഉസ്മാന്‍ അഞ്ചുകുന്ന്, സംസ്ഥാന കമ്മിററി ഗീതു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ പ്രസിഡണ്ട് ഹരീഷ് പന്തക്കല്‍ പ്രമേയം അവതരിപ്പിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം എന്‍.എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു.
സംസ്ഥാന സെക്രട്ടറി: ടി. സന്തോഷ് കുമാര്‍ സ്വാഗതവും ജില്ലാസെക്രട്ടറി വൈ.കൃഷ്ണാദാസ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.