
നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ സമര്‍ കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ബാങ്ക് അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപ പിന്‍വലിച്ചാണ് താന്‍ ആഗ്രഹം സഫലീകരിച്ചതെന്ന് വീഡിയോയില്‍ സമര്‍ പറയുന്നു. ധാരാളം പണം സമ്പാദിച്ചിട്ട് പാവപ്പെട്ടവരാണെന്ന് നടിക്കുന്ന സഖാകളെപേലെ കടപ നാട്യക്കാരനല്ല താന്‍. ഇതുവരെ രണ്ടര കോടി രൂപ സമ്പാദിച്ചെന്ന് സമര്‍ വ്യക്തമാക്കുന്നു.
അഗര്‍ത്തല നഗരസഭയിലെ മൂന്ന് വാര്‍ഡുകളില്‍ ചെലവ് കുറഞ്ഞ കക്കൂസുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയില്‍ നിന്നാണ് പണം സമ്പാദിച്ചതെന്നും സമര്‍ അവകാശപ്പെട്ടു.
സമറിന്റെ തെറ്റായ പ്രവൃത്തികളെ പാര്‍ട്ടി പിന്തുണക്കുന്നില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജന്‍ ദാര്‍ അറിയിച്ചു. അതേസമയം, ത്രിപുരയിലെ സി.പി.എം നേതാക്കളുടെയും മന്ത്രിമാരുടെയും സ്വത്തുസമ്പാദത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രത്തന്‍ലാല്‍ നാഥ് ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment