മംഗലാപുരം: മുംബൈയില്‍നിന്ന് മംഗലാപുരത്തെത്തിയ കച്ചവടക്കാരുടെ7.65 ലക്ഷത്തിന്റെ ആഭരണങ്ങളുമായി രക്ഷപ്പെട്ട മൂന്നംഗസംഘം ബര്‍കെ പോലീസിന്റെ പിടിയിലായി.
ജപ്പിനമൊഗറുവില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അനില്‍കുമാര്‍ ശര്‍മ്മ (38), ജപ്പു കുഡുപ്പാഡിയിലെ വിജേഷ്‌കുമാര്‍ (25), വാമഞ്ചൂരിലെ റിച്ച്മണ്ട് എന്നിവരാണ് തൊണ്ടിസഹിതം പിടിയിലായത്.
നാരായണ്‍ലാല്‍ കുമാവത്, മഞ്ജിലാല്‍ ജെ.കുമാവത് എന്നിവരാണ് അനില്‍കുമാര്‍ ശര്‍മയെ കാണാന്‍ ആഭരണങ്ങളുമായി മുംബൈയില്‍നിന്ന് രണ്ടുദിവസം മുമ്പ് മംഗലാപുരത്തെത്തിയത്. ആഭരണവ്യാപാരികള്‍ കാറില്‍ അനില്‍ശര്‍മയുടെ വീട്ടിലേക്ക്‌പോകുന്നതിനിടെയാണ് നാടകീയമായി കവര്‍ച്ചനടന്നത്. യാത്രയ്ക്കിടയില്‍ പുകവലിക്കുന്നത് ഒഴിവാക്കാന്‍ അനില്‍ശര്‍മയോട് കാര്‍ഡ്രൈവര്‍ ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്താന്‍ നിര്‍ദേശിച്ച ശര്‍മ പുറത്തിറങ്ങി പുകവലിതുടര്‍ന്നു. നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് വ്യാപാരികളും പുറത്തിറങ്ങി കാര്‍ തള്ളാന്‍ തുടങ്ങി.ഈ സമയത്ത് കാര്‍ സ്റ്റാര്‍ട്ടാക്കി ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
വ്യാപാരികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അനില്‍ശര്‍മയെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മുന്‍കൂട്ടിതയ്യാറാക്കിയ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തായത്. തുടര്‍ന്നാണ് കാറോടിച്ച വിജേഷും സഹായിയായ റിച്ച്മണ്ടും പിടിയിലായത്. സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കൊപ്പം 1.15 ലക്ഷത്തിന്റെ കറന്‍സിയും പോലീസ് പ്രതികളില്‍നിന്ന് കണ്ടെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment