Latest News

പൊന്നാനിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഷോക്കേറ്റ് മരിച്ചു

പൊന്നാനി: പൊന്നാനിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഷോക്കേറ്റ് മരിച്ചു. പുതുപൊന്നാനി പാലക്കല്‍ അബ്ദുല്ലക്കുട്ടിയുടെയും നഫീസയുടെയും മകള്‍ നിഷാന (17)ആണ് മരിച്ചത്. 

പുതുപൊന്നാനി എം.ഐ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ്. വെളളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ വീട്ടിലെ കുളിമുറിക്കു പുറത്തെ മോട്ടോര്‍ സ്വിച്ചില്‍ നിന്നാണ് ഷോക്കേറ്റത്.

നിഷാനയുടെ നിലവിളികേട്ട് ഓടിയെത്തിയ വല്ല്യുമ്മ ഹാജിറക്കും കുട്ടിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു. ഉടന്‍ സഹോദരന്‍ മെയിന്‍ സ്വിച്ച് ഓഫാക്കിയതിനെ തുടര്‍ന്ന് ഇരുവരും തെറിച്ചുവീണു. നിഷാനയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുളള വഴി മധ്യേ നിഷാന മരണപ്പെടുകയായിരുന്നു.
മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച കാലത്ത് 11 മണിക്ക് പുതുപൊന്നാനി ഹൈദ്രോസ് പളളിയില്‍ ഖബറടക്കും. സഹോദരങ്ങള്‍ നിഷാദ്, നാഫിറ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.