കാസര്‍കോട്: കാസര്‍കോട് ടൗണിലെ തുണിക്കടയിലെ ജീവനക്കാരനായിരുന്ന സാബിത്തിനെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു.
ചൂരിയിലെ ഷമീര്‍ മന്‍സിലിലെ മുഹമ്മദ് സാബിത്തി(19)നെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചത്.
അണങ്കൂര്‍ ജെപി കോളനിയിലെ കെ.അക്ഷയ്കുമാര്‍(21), കാളിയങ്ങാട് കോളനിക്ക് സമീപം താമസിക്കുന്ന വൈശാഖ്(19), ജെ.പി കോളനിയിലെ കെ.വിജേഷ്(20), സച്ചിന്‍ കുമാര്‍ (21), മാലോം മുത്താടി കരിമ്പില്‍ ഹൗസിലെ ധനജ്ഞയകുമാര്‍ എന്ന കുട്ടന്‍(29) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ ടി.ഉത്തംദാസ് കുറ്റപത്രം സമര്‍പിച്ചത്.
2013 ജുലൈ ഏഴിന് ഉച്ചയ്ക്ക് 11.30 ഓടെയാണ് മൈതാനത്ത് കളിച്ച് തിരിച്ചുവരുന്ന വഴി സാബിത്തിനെ കൊലപ്പെടുത്തിയത്. കേസില്‍ മൊത്തം 28 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം
രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment