Latest News

ശരീഅത്ത് സംരക്ഷണം മതസംഘടനകളുടെ ബാധ്യത: ബാപ്പു മുസ്‌ലിയാര്‍


കോഴിക്കോട്: ശരീഅത്ത് സംരക്ഷണം മതസംഘടനകളുടെ ബാധ്യതയാണെന്ന് സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പുമുസ്‌ല്യാര്‍. മതവിശ്വാസിയാവാനും അതനുസരിച്ച് ജീവിക്കാനും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ഹനിക്കുമ്പോള്‍ നിയമപരമായി അതിനെ നേരിടല്‍ മതവിശ്വാസികളുടെയും സംഘടനകളുടെയും ബാധ്യതയാണ്. സമസ്ത ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സ് എന്ന് അടിച്ചേല്‍പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. ഇങ്ങനെയൊരു പ്രായപരിധിവെക്കുന്നത് വ്യക്തിനിയമങ്ങള്‍ക്കുമെതിരാണ്. വിവാഹ കാര്യത്തില്‍ ഏറെ സൂക്ഷ്മത പുലര്‍ത്തുന്ന വിഭാഗമെന്ന നിലക്കാണ് പ്രസ്തുത വിഷയത്തില്‍ മുസ്‌ലിം സംഘടനകള്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. രക്ഷിതാവിന്റെ സമ്മതത്തോട്കൂടി നടക്കുന്ന വിവാഹ സമ്പ്രദായമാണ് ഇസ്‌ലാമിലുള്ളത്. വിവാദം സൃഷ്ടിക്കുന്നവര്‍ ഇത് തിരിച്ചറിയണം.

കോഴിക്കോട് മുതലക്കുളത്ത് നടന്ന ആദര്‍ശ സമ്മേളനത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, സി.എച്ച് മഹ്മൂദ് സഅദി, മുജീഫ് ഫൈസി പൂലോട്, കുഞ്ഞാലന്‍കുട്ടി ഫൈസി, സത്താര്‍ പന്തല്ലൂര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.