കാസര്‍കോട്: ചൂരി ബട്ടംപാറയിലെ റിഷാദിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 15ന് ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വിധിപറയും. 2011 ജനുവരി ഒമ്പതിന് രാത്രി സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.
കേളുഗുഡ്ഡെയിലെ കിരണ്‍, മീപ്പുഗിരിയിലെ പരശു എന്ന പര്‍സു, സുധീര്‍, അജിത്, കിഷോര്‍കുമാര്‍, ജ്യോതിഷ്, ദിനേശന് തുടങ്ങിവരാണ് പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന്, പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി എസ് ശ്രീധരന്‍പിള്ള, അഡ്വ. രാജേന്ദ്രന് തുടങ്ങിയവര്‍ ഹാജരായി. വര്‍ഗീയ വിരോധം വച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
നുള്ളിപ്പാടിയില്‍ വച്ച് BMS പ്രവര്‍ത്തകനെ അജ്ഞാതര്‍ അക്രമിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് കാഞ്ഞങ്ങാട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ കൊലപ്പെടുത്തിയത്. കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചു.
നുള്ളിപ്പാടിയില്‍ വച്ച് BMS പ്രവര്‍ത്തകനെ അജ്ഞാതര്‍ അക്രമിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് കാഞ്ഞങ്ങാട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ കൊലപ്പെടുത്തിയത്. കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment