Latest News

മുഹമ്മദ് റാഫി പന്ത് തട്ടാന്‍ ഫ്രാന്‍സിലേക്ക്; തൃക്കരിപ്പൂര്‍ ആഹ്ലാദത്തില്‍

തൃക്കരിപ്പൂര്‍: ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തുനിന്ന് പന്തു തട്ടി പഠിച്ച് ഫുട്‌ബോളില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ തൃക്കരിപ്പൂരിലെ മുഹമ്മദ് റാഫി ഫ്രാന്‍സിലേക്ക്. ഐ.പി.എല്‍. ഫുട്‌ബോളിന്റെ നടത്തിപ്പുകാരായ ഐ.എം.ജി. റിലയന്‍സ് വഴിയാണ് ഫ്രാന്‍സിലേക്കു പറക്കുന്നത്.

പരിശീലനത്തില്‍ മികവു പുലര്‍ത്തിയാല്‍ അവരുടെ തന്നെ റിസര്‍വ് ടീമിനൊപ്പം മല്‍സരിക്കാന്‍ അവസരമുണ്ടാവും. ഐ.പി.എല്‍. കരാര്‍ ഒപ്പിട്ടതോടെയാണ് ഫ്രാന്‍സിലേക്കു പരിശീലനത്തിനായി അവസരം ലഭിച്ചത്. റാഫിക്കൊപ്പം സഹകളിക്കാരനായ എന്‍ പി പ്രദീപും ഉണ്ട്. തൃക്കരിപ്പൂര്‍ ആക്മി ക്ലബ്ബിലൂടെ ഫുട്‌ബോള്‍ തട്ടി തുടങ്ങിയ റാഫി സംസ്ഥാന സ്‌കൂള്‍ ടീമിലും അണ്ടര്‍ 21 കേരള ടീമിലും എസ്.ബി.ടി., മുംബൈ മഹീന്ദ്ര, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ക്ലബ്ബുകള്‍ക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.

തൃക്കരിപ്പൂര്‍ കഞ്ചിയില്‍ കെ കെ അബ്ദുല്ല-സുബൈദ ദമ്പതികളുടെ മകനാണ്. ഇരട്ട സഹോദരങ്ങളായ മുഹമ്മദ് റാസിയും മുഹമ്മദ് ശാഫിയും വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. മുഹമ്മദ് ശാഫി കെ.എസ്.ഇ.ബി. താരമാണ്. ഫ്രാന്‍സിലേക്കു പരിശീലനത്തിന് അവസരം ലഭിച്ചതില്‍ ആഹ്ലാദത്തിലാണ് തൃക്കരിപ്പൂരിലെ ഫുട്‌ബോള്‍ പ്രേമികള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.