മികച്ച ജീവിതാവസ്ഥക്കും പുതിയ രീതിയിലുള്ള വികസനത്തിനും സാങ്കേതികതയെ രൂപപ്പെടുത്തിയ എടുക്കകയാണ് ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ സിറ്റിയുടെ മാറിയ ജീവിതസാഹചര്യത്തിന് ഫൈബര്‍ ഓപ്ടിക് നെറ്റ്‌വര്‍ക്കും ഹൈ സ്പീഡ് വയര്‍ലെസ് ഇന്റര്‍നെറ്റും നട്ടെല്ലായി മാറിയിരിക്കുകയാണെന്നും ശൈഖ് കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കും യുവാക്കള്‍ക്കും വ്യവസായികള്‍ക്കും ദുബൈ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും മെച്ചപ്പെട്ട സേവനം നല്‍കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ആത്യാധുനിക നഗരത്തിന് അതിന്റെ സൗകര്യങ്ങള്‍ അനിവാര്യമാണെന്നും ശൈഖ് ഊന്നിപറഞ്ഞു.
പൊതുജനങ്ങള്‍ക്ക് പൊതുഭരണസംവിധാനങ്ങളെ സ്മാര്‍ട് ഫോണുകള്‍ മുഖേന എല്ലായ്‌പോഴും പ്രാപ്യമാക്കുന്നതാണ് സ്മാര്‍ട് സിറ്റി പദ്ധതി. ഇക്കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ച ഇ-ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ വികസിത രൂപമായിരിക്കും ഈ പദ്ധതി. ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം സമയബന്ധിതമായി നടപ്പാക്കണമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍ദേശിച്ചു.
അത്യാധുനിക സാങ്കേതിക വിദ്യയും ഇന്റര്‍നെറ്റ് സംവിധാനങ്ങളും നടപ്പാക്കുന്നതില്‍ ജനസംഖ്യ മുഖ്യഘടകമാണെന്നും ശൈഖ് ഹംദാന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച പദ്ധതികള്‍ ഈ മാറ്റത്തിന് അനുയോജ്യമായതും ദുബൈയുടെ മാറിയ ജീവിതത്തിന് ഗുണകരമായതുമാണ്.
അന്യോനസമ്പര്‍ക്കം സ്ഥാപിക്കുന്നതിലും സര്‍ക്കാര്‍ ആപ്ലിക്കേഷന്റെ കാര്യത്തിലും ദുബൈ ലോകത്തിലെ ഏറ്റവും വലിയ ലബോറട്ടറിയായി മാറുമെന്നും ശൈഖ് ഹംദാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കാലാവസ്ഥ അറിയിപ്പ്, ട്രാഫിക്, ട്രാന്‍സ്‌പോര്‍ട്, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ടൂറിസം തുടങ്ങി സര്‍വ മേഖലകളിലും സ്മാര്‍ട് സര്‍വീസ് നടപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News


No comments:
Post a Comment