Latest News

ഉത്തര്‍പ്രദേശില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ കാളീദേവിക്ക് ബലി നല്‍കി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് മഴു കൊണ്ട് വെട്ടിക്കൊന്ന് കാളീദേവിക്കു ബലി നല്‍കി. കാളീദേവി കല്‍പ്പിച്ചതിനാലാണ് താന്‍ മകനെ കൊന്നതെന്ന് പിതാവ് രാജ്കുമാര്‍ ചൗരസ്യ പോലിസിനു മൊഴി നല്‍കി.

മകനെ കുളിപ്പിച്ചു പ്രത്യേക പ്രാര്‍ഥന നടത്തിയ ശേഷം വീട്ടിലെ പ്രത്യേക പൂജാമുറിയില്‍ കാളീദേവിയുടെ പ്രതിമയ്ക്കു മുന്നില്‍ വെട്ടിക്കൊല്ലുകയായിരുന്നു. ബാരബങ്കി ജില്ലയിലെ നരായണ്‍പൂര്‍വ ഗ്രാമത്തിലാണ് സംഭവം. ഭാര്യ കണ്ടുനില്‍ക്കെയായിരുന്നു ഈ ക്രൂരത.

ജനിച്ച ഉടനെത്തന്നെ കുഞ്ഞിനെ കൊല്ലാന്‍ ചൗരസ്യ പദ്ധതിയിട്ടിരുന്നുവെന്ന് പോലിസ് പറഞ്ഞു. കുഞ്ഞിനെ ബലി നല്‍കിയാല്‍ ജീവിതത്തില്‍ ഐശ്വര്യമുണ്ടാവുമെന്നു കരുതിയാണ് നടപടിയെന്നും പോലിസ് പറഞ്ഞു. ചൗരസ്യക്കെതിരേ കൊലപാതകത്തിനു കേസെടുത്തു. ഇയാളുടെ മനോനില പരിശോധിക്കാനും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. ആയികൊട്ടെ ഇനി ഏതായാലും അയ്ശ്വര്യം ഉണ്ടാവുമല്ലോ ജൈലിലും കോടതിയിലും ..എന്തൊരു അന്തവിശ്വാസം

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.