ഉദുമ : ശനിയാഴ്ച രാവിലെ സി പി എം ലീഗ് സംഘര്‍ഷം അരങ്ങേറിയ കോട്ടപ്പാറയിലും പരിസര പ്രദേശങ്ങളിലും വ്യാപകമാകുന്നു. ശനിയാഴ്ച രാത്രി മൂന്ന് വീടുകളും രണ്ട് കാറുകളും തകര്‍ത്തു. ലീഗ് പ്രവര്‍ത്തകരായ കോട്ടപ്പാറയിലെ പരേതനായ അബ്ദുല്‍ഖാദറിന്റെ മകന്‍ ഇബ്രാഹിം, മുതിയക്കാലിലെ ടി. പി മൂസ, സി.പി.എം നേതാവ് വി.പി.പി മുസ്തഫയുടെ സഹോദരി ഭര്‍ത്താവ് അബ്ദുല്ല എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. കോട്ടപ്പാറയിലെ നജീബിന്റെയും, പി.എം അബ്ബാസിന്റെയും കാറും തകര്‍ത്തിട്ടുണ്ട. അക്രമങ്ങള്‍ക്ക് പിന്നില്‍ സി.പിഎം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
അക്രമത്തിനിരയായ വീടുകള്‍ ലീഗ് നേതാക്കളയാ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കല്ലട്ര മാഹിന്‍ ഹാജി, അബു മാങ്ങാട്, കാപ്പില്‍ കെ.ബി.എം ഷെരീഫ്, ശാഫി ഹാജി കട്ടക്കാല്‍, ടി.ഡി കബീര്‍, അന്‍വര്‍ കോളിയടുക്കം, കാദര്‍ കാത്തിം, റഫീഖ് അങ്കക്കളരി, ടി.കെ. മൂസ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
സ്ഥലത്ത് ശക്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News





No comments:
Post a Comment