Latest News

റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ പിതാവ് ഞെട്ടി, ഇരട്ടമക്കളുടെ വയസ്സ്‌ 104

കൂത്തുപറമ്പ്: റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടിയപ്പോള്‍ പിതാവ് ഞെട്ടി. ഇരട്ടമക്കളുടെ വയസ്സ്‌ 104  കൂത്തുപറമ്പിനടുത്ത കൈതേരിയിലെ ചെറുവത്ത് പുതുശ്ശേരി പി വി ഹൗസില്‍ പുതുശ്ശേരി രാജുവിനാണ് ഞെട്ടലുണ്ടായത്. ഇരട്ടമക്കളായ റിബിന്റെയും റിന്‍ഷയുടെയും വയസ് 104 എന്നാണ് റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിട്ടുള്ളത്.

ഇരുവരുടെയും ജനനം1995 ഒക്‌ടോര്‍ 22നാണ്. ഇതു പ്രകാരം 18 വയസ്സ്‌ പൂര്‍ത്തിയാവുന്നതേയുള്ളു. പിശക് ചൂണ്ടിക്കാട്ടിതിരുത്താന്‍ നല്‍കി തിരിച്ച് വന്നപ്പോഴും വയസ്സ്‌ 104 തന്നെ. റേഷന്‍ കാര്‍ഡില്‍ മക്കളുടെ വയസ്സ് തെറ്റായി കാണിച്ചതിനാല്‍ രാജു പലവിധ പ്രയാസങ്ങളും അനുഭവിക്കുകയാണ്. ഇക്കാര്യം സംബന്ധിച്ച് സപ്ലൈ ഓഫീസര്‍ക്ക് നേരിട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് രാജു. ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിശകാണെന്ന് പറഞ്ഞ് കൈകഴുകാമെങ്കിലും ഇതുമൂലം കുടുംബത്തിനുണ്ടാകുന്ന പ്രയാസം അധികൃതരാരും കാണുന്നില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ration Card, Ribin, Rinsha


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.