മുഹമ്മദിന്റെ സാക്ഷിമൊഴിയുണ്ടെന്നു പറഞ്ഞാണ് മഅദനിക്കെതിരേ കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലിസ് വധശ്രമത്തിന് കേസെടുത്തത്.മാറാട് കേസിന്റെ തെളിവെടുപ്പിനിടെ 1998ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനെയും ഫാദര്‍ അലവിയെയും വധിക്കാന്‍ അബ്ദുന്നാസിര്‍ മഅദനി, അഷ്‌റഫ് എന്നയാളെ ഏല്‍പ്പിച്ചതായി മുഹമ്മദ് പറഞ്ഞിട്ടുണ്ടെന്നാണ്് എ വി ജോര്‍ജ് മൊഴി നല്‍കിയിരുന്നത്.
പരിചയക്കാരനായ അഷ്‌റഫിനെക്കുറിച്ച കാര്യങ്ങള്‍ മാത്രമാണ് തന്നോട് അന്ന് പോലിസ് ചോദിച്ചതെന്ന് മുഹമ്മദ് പറഞ്ഞു. മാറാട് സംഭവവുമായി ബന്ധപ്പെട്ട്് ചോദ്യംചെയ്യാനായി പോലിസ് തന്നെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തിരക്കായതിനാല്‍ പിന്നീട് വിളിപ്പിക്കാം എന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. തന്റേതെന്ന് പോലിസ് പറയുന്ന മൊഴി ശുദ്ധ അസംബന്ധമാണെന്നും മുഹമ്മദ് വ്യക്തമാക്കി. എ വി ജോര്‍ജിന്റെ മൊഴിയുടെ മറപിടിച്ച് എറണാകുളം സ്വദേശിയും സംഘപരിവാര പ്രവര്‍ത്തകനുമായ ടി ജി മോഹന്‍ദാസ് എറണാകുളം സി.ജെ.എം. കോടതിയില്‍ ഹരജി ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് പോലിസ് മഅദനിക്കെതിരേ കേസെടുത്തിരിക്കുന്നത്.
മഅദനിയെ ജീവിതാവസാനം വരെ ജയിലില്‍ കിടത്തണമെന്ന ലക്ഷ്യത്തോടെ സംഘപരിവാരം നടത്തുന്ന അജണ്ടയുടെ ഭാഗമാണിതെന്ന് എസ്.ഡി.ടി.യു. സംസ്ഥാന പ്രസിഡന്റും മനുഷ്യാവകാശപ്രവര്‍ത്തകനുമായ എ വാസു അഭിപ്രായപ്പെട്ടു. കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയുമായി മഅദനി വിഷയം ചര്‍ച്ചചെയ്യുന്ന കൃത്യസമയം കണക്കാക്കിയും സുപ്രിംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയം നോക്കിയും ഇങ്ങനെ ഒരു കേസ് ഫയല്‍ ചെയ്തതിന്റെ ദുരുദേശ്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മോയിന്‍ബാപ്പു, പി അംബിക പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment