കോട്ടയം: രണ്ടുദിവസത്തിനുശേഷം പലതും പറയുമെന്നും ചിലരുടെ മുഖംമൂടി പിച്ചിച്ചീന്തുന്ന പല കാര്യങ്ങളും തനിക്കു പറയാനുണ്ടെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. കേരളാ കോണ്‍ഗ്രസ്സിന്റെ സുവര്‍ണജൂബിലി സമ്മേളനം നടക്കുന്നതിനാല്‍ വിവാദങ്ങള്‍ക്ക് രണ്ടുദിവസത്തെ അവധിനല്‍കുകയാണ്.
പാര്‍ട്ടിയുടെ ജന്മദിന സമ്മേളനവേദിയില്‍ തര്‍ക്കവിഷയങ്ങള്‍ പറയുന്നതു ശരിയല്ലെന്നു ബോധ്യമുള്ളതിനാല്‍ പിന്മാറുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച കേരളാ കോണ്‍ഗ്രസ് തമിഴ് ഫ്രണ്ടിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ചെയര്മാന് കെ എം മാണിയും കേരളാ കോണ്‍ഗ്രസ്സിലെ മറ്റു നേതാക്കളും വേദിയിലിരിക്കെയാണ് പി സി ജോര്‍ജിന്റെ പരാമര്‍ശം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment