പത്തനംതിട്ട: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പി.എന്‍ നാരായണന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച്ച നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
എറണാകുളം ജില്ലയിലെ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയാണ് നാരായണന്‍ നമ്പൂതിരി. മേല്‍ശാന്തിയാവാനുള്ള അവസരം ഈശ്വരന്‍ നല്‍കിയ അനുഗ്രഹമായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ബുധനാഴ്ച്ചയാണ് തുറന്നത്. വ്യാഴാഴ്ച്ച രാവിലെ ഉഷപൂജ കഴിഞ്ഞതിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് മേല്‍ശാന്തിയായി പി.എം മനോജും തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ഒരു വര്‍ഷത്തേക്കാണ് ഇരുമേല്‍ശാന്തിമാരും തെരഞ്ഞെടുക്കപ്പെട്ടത്.
ശബരിമല മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള പട്ടികയില്‍ 16 പേരാണുണ്ടായിരുന്നത്. മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ 12 പേരും. പന്തളം വലിയ കോയിക്കല്‍ കൊട്ടാര അംഗങ്ങളായ കുട്ടികളാണ് നറുക്കെടുത്തത്. ശബരിമല മേല്‍ശാന്തിയെ വ്യാസ് ജെ വര്‍മ്മയും മാളികപ്പുറം മേല്‍ശാന്തിയെ ഗൗതമി എസ് വര്‍മ്മയും തിരഞ്ഞെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment