പയ്യന്നൂര്‍: അയല്‍വാസിയായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ യുവതിയുടെ കിടപ്പുമുറിയില്‍ കണ്ടതിനെ ചൊല്ലി യുവതിക്ക് മര്‍ദനമേല്‍ക്കാനിടയായ സംഭവം അവസാനം കേസിലെത്തി. കരിവെള്ളൂര്‍ കുണിയനില്‍ വ്യാഴ്ഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
യുവതിയുടെ കിടപ്പുമുറിയുടെ കതകില്‍ യുവാവ് ഏറെ നേരം മുട്ടിയിട്ടും തുറക്കാത്തതിനാല്‍ അക്ഷമനായ യുവാവ് ജനലഴികളിലൂടെ മുറിയിലേക്ക് മൊബൈല്‍ ടോര്‍ച്ച് അടിച്ചുനോക്കിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ടോര്‍ച്ച് വെട്ടത്തില്‍ മുറിയില്‍ യുവതിയെ തെരയുന്നതിനിടയില്‍ മൊബൈല്‍ കിടപ്പുമുറിയില്‍ അറിയാതെ വീഴുകയായിരുന്നു.
നേരം പുലര്‍ന്നപ്പോള്‍ മൊബൈല്‍ ചോദിച്ചെത്തിയ യുവാവിന് അത് നല്കാന് യുവതി കൂട്ടാക്കിയില്ലത്രെ. ഇതേത്തുടര്‍ന്നാണ് യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതിനൊടുവില്‍ യുവതിക്ക് മര്‍ദനമേറ്റതെന്നാണ് പരാതി. യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ പേരില്‍ പോലീസ്
കേസെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile, Payyannur, Police, Case
No comments:
Post a Comment