തളിപ്പറമ്പ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും മന്നയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനുമായ യുവാവിനെ ഒരു സംഘം വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കരിമ്പത്തെ കെ. സുജിത്ത് (36)നെ മംഗലാപുരം ഹൈലാന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ സുജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ചൊവ്വാഴ്ച രാത്രി 11.30ന് കെ.എല്‍. 59 ഡി 754 നമ്പര്‍ കാറില്‍ എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമികള്‍ എ.ഡി.എഫ് പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞു. വൈകുന്നേരം കരിമ്പത്ത് വച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സുജിത്തും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് സി.കെ.സുബൈര്‍, സമീര്‍ അലി, ആബിദ് എന്നിവരുടെ നേതൃത്വത്തില്‍ അക്രമം നടത്തിയത്.
വീട്ടിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന സുജിത്തിന്റെ കഴുത്തിന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുജിത്തിന്റെ രണ്ട് കൈകളും അറ്റ് വീഴാവുന്ന സ്ഥിതിയിലായിരുന്നു. നിലവിളി കേട്ട് വീട്ടുകാര്‍ വാതില്‍ തുറക്കുമ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടിരുന്നു. മാരകമായി പരിക്കേറ്റ സുജിത്തിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റുകയായിരുന്നു.
അക്രമികളില്‍പെട്ട സര്‍സയ്യിദ് കോളേജിന് സമീപത്തെ ചിണ്ടപ്പന്‍ എന്ന് വിളിക്കുന്ന സമീര്‍ അലി (22), കപ്പാലത്തിനടുത്ത കുട്ടുക്കന്‍ ഹൗസില്‍ എം. ആബിദ് (25) എന്നിവരെ രാത്രി തന്നെ വീടുകളില്‍ റെയ്ഡ് ചെയ്ത് തളിപ്പറമ്പ എസ്.ഐ: എ.അനില്‍കുമാര്‍ പിടികൂടിയിട്ടുണ്ട്. സുബൈര്‍ കാറുമായി മംഗലാപുരത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് തളിപ്പറമ്പിലെ വര്‍ക്ക്‌ഷോപ്പുകള്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. അസോസിയേഷന്‍്യു ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരളയുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍.
സംഭവവുമായി എസ്.ഡി.പി.ഐക്ക് യാതൊരു ബന്ധവുമില്ലെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു. പിടിയിലായവരെ നേരത്തെ പുറത്താക്കിയിട്ടുണ്ട് സുജിത്തിന്റെ മൊഴിയെടുക്കാന്‍ തളിപ്പറമ്പ പോലീസ് മംഗലാപുരത്തേക്ക് പോയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, DYfI, Hospital, Police,
No comments:
Post a Comment