Latest News

മെഡിക്കല്‍ സീറ്റ് തട്ടിപ്പ്: കവിതാ പിള്ള പിടിയില്‍

കല്പറ്റ: വിവിധ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്തു പണം തട്ടിച്ച കേസിലെ പ്രതി ആലപ്പുഴ തലവടി സ്വദേശി കവിതാ പിള്ളയെ പൊലീസ് അറസ്റ്റു ചെയ്തു. വയനാട്ടിലെ തിരുനെല്ലിയില്‍ നിന്നാണ് കവിതയെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തതത്.

എറണാകുളം കാരിക്കാമുറി ക്രോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ജി.കെ ഗ്രൂപ്പ് എന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. പുഷ്ഗിരി, അമൃത, അമല, കിംസ് മെഡിക്കല്‍ കോളേജുകളിലാണ് സീറ്റ് വാഗ്ദാനം ചെയ്തത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ആദ്യഗഡുവായി 15 മുതല്‍ 20 ലക്ഷം രൂപ വരെ കവിത വാങ്ങിയിട്ടുണ്ട്. പിന്നീട് കോളേജില്‍ നിന്നാണെന്ന് പറഞ്ഞ് ശിവറാം വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും ബന്ധപ്പെട്ട് സീറ്റ് ശരിയായെന്നും ബാക്കി തുക ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

കവിതയുടെ കൂട്ടാളി ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ശിവറാമിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സ്വാശ്രയ സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളില്‍ പ്രവേശനം ഉറപ്പാക്കാമെന്നു വാഗ്ദാനം ചെയ്തു കവിതാ പിള്ള ആറു കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു പൊലീസിന്റെ കണക്ക്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kalpatta, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.