ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയനായ വ്യക്തികളില്‍ ഒന്നാം സ്ഥാനത്ത് ബോളിവുഡിലെ കിങ്ഖാനായ ഷാരൂഖ് ഖാന്‍ ഇടംപിടിച്ചു. അഭിനയ മികവുകൊണ്ട് ആരാധകരുടെ മനസ്സില്‍ ഇടംപിടിച്ച ഷാരൂഖിനു പിന്നിലാണ് ബിഗ് ബി അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനും.
ഇന്ത്യയിലെ 16 നഗരങ്ങളില്‍ ട്രസ്റ്റ് റിസര്‍ച്ച് അഡ്വൈസറി എന്ന കമ്പനി നടത്തിയ ഒരു സര്‍വ്വേയിലാണ് ഈ ഷാരൂഖ് ആകര്‍ഷക വ്യക്തികളില്‍ ഒന്നാമനായി ഇടം നേടിയത്. പ്രശസ്തരുടെ വിപണി മൂല്യം അളക്കുക എന്നതായിരുന്നു ഈ സര്‍വ്വേയുടെ ലക്ഷ്യം.
ഷാരൂഖിന് തൊട്ടു പിന്നിലായി അമിതാഭും ക്രിക്കറ്റ് താരം മഹേന്ദ്രസിംങ് ധോണിയുമുണ്ട്. ഷാരൂഖും ബിഗ്ബിയും ധോണിയുമൊക്കെ പരസ്യ നിര്‍മ്മാതാക്കള്‍ക്ക് പ്രിയങ്കരാണ്. പ്രശസ്തരെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കാന്‍ കമ്പനികളുടെ മത്സരമാണ്. ഇപ്പോള്‍ ഈ പഠനം പുറത്തുവന്നതോടു കൂടി ഇവരുടെ താരത്തിളക്കവും വിപണി മൂല്യവും വര്‍ദ്ധിക്കും.
ആമിര്‍ ഖാന്‍ പട്ടികയില്‍ നാലാം സ്ഥാനാണ് . തൊട്ടു പിന്നിലായി മിഥുന്‍ ചക്രവര്‍ത്തി,കത്രീന കൈഫ്,സല്‍മാന്‍ ഖാന്‍,സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവരുമുണ്ട്. ആകെ 25 പ്രശസ്തര്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സിനിമ,കായികം,സാമൂഹികം,ആത്മീയം,വാണിജ്യം,സംഗീതം എന്നിങ്ങനെ പല വ്യത്യസ്ത മേഖലകളിലുള്ളവര്‍ പട്ടികയിലുണ്ട്. രവീന്ദ്രനാഥ ടാഗോര്‍ ,മാധുരി ദീക്ഷിത്, സൌരവ് ഗാംഗുലി, ലതാ മങ്കേഷ്‌ക്കര്‍ , രേഖ, ഐശ്വര്യ റായി ബച്ചന്‍, കരീന കപൂര്‍, ക്രിസ് ഗെയില്‍ എന്നിവരും ആകര്‍ഷണീയരായ വ്യക്തിത്വങ്ങളുടെ പട്ടികയിലുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Sharukh khan

No comments:
Post a Comment