Latest News

പുഴയില്‍ ചാടിയ കമിതാക്കളുടെ മൃതദേഹങ്ങള്‍ മത്സ്യതൊഴിലാളികളുടെ വലയില്‍

വാടാനപ്പിള്ളി: ചേറ്റുവ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ചേറ്റുവ ഹാര്‍ബറിനു വടക്ക് മുനയ്ക്ക കടവിലാണ് വെള്ളിയാഴ്ച രാവിലെ 8.30ഓടെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പിന്നീട് മത്സ്യത്തൊഴിലാളികളും പൊലീസും ചേര്‍ന്ന് മൃതദേഹങ്ങള്‍ കരയ്ക്കു കയറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ 10.30നാണ് കമിതാക്കള്‍ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു ചാടിയത്. ചേറ്റുവ ടോളിനു സമീപം ബൈക്ക് നിറുത്തി ഇരുവരും പാലത്തിലേക്കു നടന്നുകയറി അവിടെ നിന്ന് ചാടുകയായിരുന്നു. തൃപ്രയാര്‍ എസ്.എന്‍.ഡി.പി. സ്‌കൂളിനു പടിഞ്ഞാറ് അരയന്‍പറന്പില്‍ ഷാജിയുടെ മകള്‍ ശ്രേയ (16), പണിക്കശ്ശേരി എടക്കാട്ട് ബാബുവിന്റെ മകന്‍ ധനേഷ് (22) എന്നിവരാണ് മരിച്ചത്.

കടലോര ജാഗ്രതാസമിതിയും പൊലീസും അഗ്‌നിശമനസേനയും വെള്ളിയാഴ്ച വൈകിട്ടു വരെ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. വലപ്പാട് ഭാരത് വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയാണ് ശ്രേയ. ധനേഷും ശ്രേയയും പ്രണയത്തിലാണെന്നത് ഇരുകുടുംബത്തിനും അറിയാമായിരുന്നു. ശ്രേയക്കു പ്രായുപൂര്‍ത്തിയായാല്‍ വിവാഹം നടത്താമെന്നു ഇരുകൂട്ടരും സമ്മതിക്കുകയും ചെയ്തിരുന്നതാണ്. അതിനിടെയാണ് ഇരുവരും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. ശ്രേയയുടെ അമ്മ രാധിക. ഏകസഹോദരി റിയ. ധനേഷിന്റെ അമ്മ ഷീജ. സഹോദരി ധന്യ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Suiside, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.