തളിപ്പറമ്പ: അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ മദ്യലഹരിയില്‍ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. തളിപ്പറമ്പ് ബി.
ഇ.എം.എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന ശ്രീകണ്ഠപുരം നെടുമുണ്ട സ്വദേശിയാണ് മര്‍ദ്ദനത്തിന് ഇരയായത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപകരാണ് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടെത്തിയത്. വിവരം ആരാഞ്ഞപ്പോഴാണ് പിതാവ് മര്‍ദ്ദിച്ചതാണെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞത്. വൈദ്യുതി വയര്‍ കൊണ്ട് ദേഹമാസകലം അടിക്കുകയായിരുന്നത്രേ. പ്രധാന അധ്യാപകന്‍ ഭാര്‍ഗ്ഗവന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. താലൂക്കാശുപത്രിയില്‍ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി.
തുടര്‍ന്ന് അധ്യാപകരും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസിനൊപ്പം കുട്ടിയുടെ പിതാവിനെ തേടി നെടുമുണ്ടയിലെ വീട്ടിലെത്തി. ഒരു ചെറ്റ കുടിലിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പിതാവ് കൂലി പണിക്കാരനാണ്. ഇയാളുടെ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. വിദ്യാര്‍ത്ഥിയുടെ ഒരു സഹോദരി പ്ലസ്ടുവിന് പഠിക്കുകയാണ്. പിതാവിന്റെ മര്‍ദ്ദനം കാരണം മറ്റൊരു സഹോദരി ഒരു ബന്ധു വീട്ടിലാണ് താമസം. പിതാവ് കുട്ടിയെ മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമായെങ്കിലും ഇയാളെ പിടികൂടിയാല്‍ കുടുംബം പട്ടിണിയിലാകുമെന്ന അവസ്ഥയുണ്ടായതോടെ പിടികൂടാന്‍ എത്തിയവര്‍ നിസഹായരായി. തുടര്‍ന്ന് പിതാവിനോട് ചൊവ്വാഴ്ച പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് മടങ്ങുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Student

No comments:
Post a Comment