പയ്യന്നൂര്‍ : മൂന്നു ദിവസം നീണ്ട ഉല്‍കണ്ഠയ്ക്ക് വിരാമമിട്ട് സഹപാഠിയുടെ വീട്ടില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തിരിച്ചെത്തി. കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ കളിക്കാന്‍
പോയി കാണാതായ കുന്നരു എ.കെ.ജി സ്റ്റോപ്പിന് സമീപത്തെ വി.വി. ഭവദാസ് (17) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ രാമന്തളി കൊവ്വപ്രത്തെ മുന്‍ സഹപാഠിയുടെ വീട്ടില്‍ എത്തിയത്.
സുഹൃത്തിന്റെ അമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഭവദാസിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കോടതിയില്‍ ഹാജരാക്കും. രാമന്തളി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഭവദാസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സുഹൃത്തുക്കളോടൊപ്പം എട്ടിക്കുളം ബീച്ചില്‍ എത്തിയത്. അഞ്ച് മണിയോടെ കാണാതാവുകയായിരുന്നു. പിതാവ് എന്‍.വി. ഭാസ്‌കരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് നാടകീയമായി ചൊവ്വാഴ്ച രാവിലെ ഭവദാസ് തിരിച്ചെത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Student, Payyannur, Police, Court

No comments:
Post a Comment