കൊച്ചി: കടവന്ത്രയിലെ ഫ്‌ളാറ്റിനുള്ളില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് പോലീസ്. തൊടുപുഴ മങ്ങാട്ടുകവല ചക്കുളത്തില്‍ വീട്ടില്‍ എബ്രഹാമിന്റെ മകള്‍ മഞ്ജുവിന്റെ (37) മൃതദേഹമാണ് കടവന്ത്ര കുമാരനാശാന്‍ നഗറിലെ യൂണിഡെക് എന്‍ക്ലേവ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയത്.
മൃതദേഹത്തിന് നാലുദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. മഞ്ജുവിനൊപ്പം ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ ലിജി വര്‍ഗീസ് പോലീസ് ആവശ്യപ്പെട്ടതു പ്രകാരം തിങ്കളാഴ്ച കൊച്ചിയിലെത്തിയിരുന്നു. കൊച്ചിയില്‍ ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്ന ലിജി 15ന് പുലര്‍ച്ചെയാണ് നാട്ടിലേക്ക് പോയത്. ഇതിന് ശേഷമാണ് മരണം നടന്നതെന്നും ഇക്കാര്യം ദിവസങ്ങളോളം സമീപത്തെ താമസക്കാര്‍ അറിഞ്ഞിരുന്നില്ലെന്നുമാണ് പോലീസ് കരുതുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും മഞ്ജുവിന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ അസുഖങ്ങള്‍ക്കുള്ള നിരവധി ഗുളികകളും മരുന്നുകളും കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തി. വൈറ്റിലയില്‍ വെസ്‌റ്റേണ്‍ കിച്ചന്‍ ആന്‍ഡ് ബാത്ത്‌റൂം സാനിറ്ററി വെയര്‍ ഷോറൂം നടത്തിയിരുന്ന മഞ്ജു 10 വര്‍ഷമായി കൊച്ചിയില്‍ താമസിച്ചുവരികയായിരുന്നു. രണ്ടരവര്‍ഷം മുമ്പാണ് കടവന്ത്രയിലെ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. തിങ്കളാഴ്ച കൊച്ചിയിലെത്തിയ ബന്ധുക്കള്‍ മഞ്ജുവിന്റെ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dead Body, Flat, Manju, Police

No comments:
Post a Comment