Latest News

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 1 കോടിയുടെ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടിയില്‍പ്പരം രൂപ വിലപിടിപ്പുള്ള മൂന്നര കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സിംഗപ്പൂര്‍ വിമാനത്തിലെത്തിയ എട്ട് യാത്രക്കാരില്‍ നിന്നാണ് മൂന്നര കിലോ സ്വര്‍ണ്ണം പിടികൂടിയത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.

മധുര, തൃച്ചി സ്വദേശികളാണ് പിടിയിലായത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവുമായി യാത്രക്കാര്‍ പിടിയിലായത്. ഇവരെ വിശദമായി കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ആര്‍ക്കു വേണ്ടിയാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയതെന്നോ, ആരാണ് സ്വര്‍ണ്ണം നല്‍കിയതെന്നൊ ഉള്ള വിവരങ്ങള്‍ ചോദ്യം ചെയ്യലിലൂടെ മാത്രമെ അറിയാന്‍ സാധിക്കുകയുള്ളൂ. 

കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല. നെടുമ്പാശേരി വിമാനത്താവളം വഴി ഫയസ് നടത്തിയ സ്വര്‍ണ്ണക്കടത്തിനെ തുടര്‍ന്ന് നെടുമ്പാശേരി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതേ തുടര്‍ന്നാകാം തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

സ്വര്‍ണ്ണം കടത്തിയ യാത്രക്കാരുടെ അറസ്റ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ രേഖപ്പെടുത്തിയേക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണം പിടികൂടുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Airport, Arrested
 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.