കുട്ടനാട്: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് അതിക്രൂരമായ റാഗിംഗ്. റാഗിംഗില്‍ പരിക്കേറ്റ ആറു മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ പഠനമുപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞ എട്ടിനാണ് ക്രൂരമായ റാഗിംഗ് നടന്നതെന്ന് രാമങ്കരി ഊരുക്കരി മുട്ടശ്ശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ അക്ഷയ് (18) പറഞ്ഞു.
തിരുനെല്‍വേലിയില്‍ പി.എസ്.എന്‍ എന്‍ജിനിയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായ അക്ഷയ്, വേഴപ്ര സ്വദേശി അനൂപ്, കോട്ടയം സ്വദേശി ഗിരീഷ്, ചങ്ങനാശേരി സ്വദേശി സുമിത്, അരവിന്ദ് എന്നിവരെ ഇതേ കോളേജിലെ തന്നെ രണ്ടുംമൂന്നും വര്‍ഷ മലയാളി വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്. സീനിയര്‍ കുട്ടികളുടെ വസ്ത്രം കഴുകുക, മുകളിലത്തെ നിലയിലേക്ക് വെള്ളം കോരിപ്പിക്കുക, വെള്ളം കുടിക്കുന്നതായി അഭിനയിപ്പിക്കുക തുടങ്ങിയവയായിരുന്നു തുടക്കത്തില്‍. ഇതിനെതിരെ പരാതി നല്‍കിയപ്പോഴാണ് ക്രൂരമായ പീഡനം നടന്നത്.
മര്‍ദ്ദനത്തില്‍ ശരീരമാസകലം നീരുവച്ചു. ചെവി കേള്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായി. തിരിച്ചു കോളേജിലെത്തുകയോ പരാതി നല്‍കുകയോ ചെയ്താല്‍ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
കടം വാങ്ങിയും ബാങ്കില്‍ നിന്ന് പലിശയ്ക്കു കടംവാങ്ങിയുമാണ് കുട്ടികളെ പഠനത്തിനയച്ചത്. രാമങ്കരി പൊലീസ് കേസെടുത്തു. എഫ്.ഐ.ആര്‍ വ്യാഴ്‌ഴ്ച തിരുവന്തപുരത്തേയ്ക്ക് അയക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ragging, Kuttanad, Malayaly Students

No comments:
Post a Comment